ചാത്തന്നൂർ അതിദരിദ്ര മുക്ത പഞ്ചായത്തായി പ്രഖ്യാപിച്ചു
1591810
Monday, September 15, 2025 6:11 AM IST
ചാത്തന്നൂർ :ചാത്തന്നൂർ പഞ്ചായത്തിനെ അതിദരിദ്ര മുക്ത പഞ്ചായത്തായി പ്രസിഡന്റ് എസ്.കെ.ചന്ദ്രകുമാർ പ്രഖ്യാപിച്ചു. ചടങ്ങിൽ വൈസ് പ്രസിഡന്റ് ഓ.മഹേശ്വരി അധ്യക്ഷത വഹിച്ചു.
സംസ്ഥാന സർക്കാരിന്റെ നിർദ്ദേശാനുസരണം അതി വിപുലമായ പങ്കാളിത്തത്തോടെ മൈക്രോപ്ലാൻ തയാറാക്കിയാണ് അതി ദരിദ്രരരെ കണ്ടെത്തുന്ന പ്രക്രിയ പഞ്ചായത്ത് നടപ്പിലാക്കിയത്. ജനപ്രതിനിധികൾ, കിലയുടെ സന്നദ്ധ പ്രവർത്തകർ,കുടുംബശ്രീ പ്രവർത്തകർ, വിവിധ തലങ്ങളിലെ ഉദ്യോഗസ്ഥർ എന്നിവരുടെ കൂട്ടായ പ്രവർത്തനത്തിലൂടെയാണ് പഞ്ചായത്തിലെ എല്ലാ വർഡുകളിലും അതി ദരിദ്രരെ കണ്ടെത്തിയത്.
ഇവരുടെ സംരക്ഷണം പഞ്ചായത്ത് ഉറപ്പാക്കി പ്രവർത്തങ്ങൾ ആരംഭിച്ചു കഴിഞ്ഞു. ഗുണഭോക്താക്കൾക്ക് റേഷൻ കാർഡ്, ആധാർ, മുതലായ അവകാശ രേഖകൾ എല്ലാം തന്നെ ലഭ്യമാക്കിയിട്ടുള്ളതും ഗുണഭോക്താക്കൾക്ക് സ്വയം തൊഴിലിന് കുടുംബശ്രീ ജില്ലാ മിഷൻ വഴി ഉപജീവന പദ്ധതിയിൽ ഉൾപ്പെടുത്തി ആനുകൂല്യം നൽകിയിട്ടുള്ളതുമാണ്.
ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാൻഡിംഗ് കമ്മറ്റി ചെയർ പേഴ്സൺ കെ. ഇന്ദിര, പഞ്ചായത്ത് സെക്രട്ടറി ബിജുകുമാർ, അസി.സെക്രട്ടറി വിജോയ് മാത്യു, കിലറിസ്സോഴ് പേഴ്സൺ ചാത്തന്നൂർ വിജയനാഥ്, വികസന കാര്യസ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ ആർ. സജീവ് കുമാർ, ആരോഗ്യ വിദ്യാഭ്യാസ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺ സജീന നജിം, വാർഡ് മെമ്പർ ടി.എം. ഇക്ബാൽ തുടങ്ങിയവർ പ്രസംഗിച്ചു.