ഏരൂരിൽ ലോറി മറിഞ്ഞു വീട് തകർന്നു
1591568
Sunday, September 14, 2025 5:45 AM IST
അഞ്ചൽ : ഏരൂരിൽ വീടിന് മുകളിലേക്ക് ലോറി മറിഞ്ഞു. വീട് പൂർണമായും തകർന്നു. മലയോര ഹൈവേയിൽ അഞ്ചൽ കുളത്തൂപ്പുഴ പാതയിൽ കാഞ്ഞുവയലിൽ പുളിമൂട്ടിൽ വീട്ടിൽ ഫാത്തിമയുടെ വീടാണ് പൂർണമായും തകർന്നത്.
കഴിഞ്ഞ ദിവസം രാത്രി 12.30 ഓടെയായിരുന്നു അപകടം. കാഞ്ഞുവയലിലെ വലിയ വളവ് തിരിയുന്നതിനിടെ നിയന്ത്രണം വിട്ട ലോറി വീട് ഇടിച്ചു തകർത്ത്കൊണ്ട് മറിയുകയായിരുന്നു.
വലിയ ശബ്ദംകേട്ട് വീട്ടിനുള്ളിൽ നിന്നും ഫാത്തിമയും മകനും പുറത്തേക്ക് ഇറങ്ങിയതിനാൽ വൻ അപകടം ഒഴിവായി.
പിന്നീട് ഓടിക്കൂടിയ നാട്ടുകാരും പോലീസും ചേർന്ന് ലോറിയുടെ കാബിനുള്ളിൽ കുടുങ്ങിയ ഡ്രൈവറേയും സഹായിയേയും രക്ഷപെടുത്തി.
ഇരുവരെയും പിന്നീട് അഞ്ചലിലെ സ്വകാര്യാശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമല്ല.
കൊല്ലത്ത് നിന്നും തമിഴ്നാട്ടിലേക്ക് പോകുകയായിരുന്നു ലോറി.
ഡ്രൈവർ ഉറങ്ങിയതാണ് അപകടത്തിനിടയാക്കിയതെന്നു പോലീസ് പറയുന്നു. ഫാത്തിമയുടെ വീടും ശുചിമുറി ഉൾപ്പടെ പൂർണമായും തകർന്നു. ടിവി ഫ്രിഡ്ജ് ഉൾപ്പെടെയുള്ള വീട്ടുപകരണങ്ങളും നശിച്ചു. ഏരൂർ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.