പിണറായി വിജയൻ പോലീസ് സേനയെ ക്രിമിനൽവത്കരിച്ചു: എൻ. ജയചന്ദ്രൻ
1591061
Friday, September 12, 2025 6:00 AM IST
ഓയൂർ : കേരളത്തിലെ പോലീസിനെ ആധുനികവത്കരിച്ചത് കെ.കരുണാകരനും, ഇ.കെ നയനാരുമായിരുന്നെങ്കിൽ സേനയെ ക്രിമിനൽവത്കരിച്ചത് പിണറായി വിജയനാണെന്ന് കെപിസിസി നിർവാഹക സമിതി മുൻ അംഗം എൻ. ജയചന്ദ്രൻ.
യൂത്ത് കോൺഗ്രസ് നേതാവ് വി.എസ്. സുജിത്തിനെ മർദിച്ച പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നും പിരിച്ചു വിടണമെന്നും പോലീസിലെ ക്രിമിനൽവൽക്കരണം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ട് പൂയപ്പള്ളി, ഓടനാവട്ടം,വെളിയം, വെളിനെല്ലൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ പൂയപ്പള്ളി പോലീസ് സ്റ്റേഷനിലേക്ക് നടത്തിയ പ്രതിഷേധ മാർച്ചും സംഗമവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ചാത്തന്നൂർ ബ്ലോക്ക് കോൺഗ്രസ്കമ്മിറ്റി പ്രസിഡന്റ് ബിജുവിശ്വരാജൻ അധ്യക്ഷത വഹിച്ചു. ഓടനാവട്ടം മണ്ഡലം പ്രസിഡന്റ് എം.എസ്. പീറ്റർ, വെളിയം മണ്ഡലം പ്രസിഡന്റ് പ്രസാദ് കായില, വെളിനല്ലൂർ മണ്ഡലം പ്രസിഡന്റ് പ്രകാശ് വി.നായർ, പൂയപ്പള്ളി മണ്ഡലം മുൻ പ്രസിഡന്റ് ചെങ്കുളം ബി.ബിനോയി, ചെങ്കുർ സുരേഷ്, സി.വൈ.റോയി, വിപിൻ റോയി, അനീഷ് വർഗീസ്, സിനു മരുതമൺ പള്ളി, ഗീതാ ജോർജ് , രാജുചാവടി, ഷീബ സന്തോഷ്, തുടങ്ങിയവർ പ്രസംഗിച്ചു.