മികച്ച വിദ്യാർഥി കർഷക അഖില ഷാജിക്ക് ആദരവ്
1590775
Thursday, September 11, 2025 6:52 AM IST
കൊട്ടാരക്കര : മികച്ച വിദ്യാർഥി കർഷക പുരസ്കാരം നേടിയ കൊട്ടാരക്കര ഗവ. വെക്കേഷണൽ ഹയർ സെക്കൻഡറി സ്കൂൾ വിദ്യാർഥിനി അഖില ഷാജിക്ക് നാഷണൽ സർവീസ് സ്കീമിൻ്റെ ആദരവ്. എസ്എംസി അംഗം പി. കെ. വിജയകുമാർ ഉദ്ഘാടനം ചെയ്തു.പ്രിൻസിപ്പൽ ബി.ടി.ഷൈജിത് അധ്യക്ഷത വഹിച്ചു.
അധ്യാപകരായ കെ.പി.മഞ്ജുഷ, ബിനിമോൾ, ബി. അശോകൻ, സി. രാജീവ് ബോസ്, പ്രോഗ്രാം ഓഫീസർ കെ. എസ്.പ്രദീപ്, വോളണ്ടിയർ ലീഡർ ദേവി.എസ്. നായർ എന്നിവർ പ്രസംഗിച്ചു.