മത്സ്യത്തൊഴിലാളിയെ ആദരിച്ചു
1590551
Wednesday, September 10, 2025 6:24 AM IST
പരവൂർ: മത്സ്യബന്ധനത്തിനിടെ തിരമാലയിൽ പെട്ട് വള്ളം മറിഞ്ഞു കടലിൽപെട്ടവരിൽ രണ്ടു മത്സ്യത്തൊഴിലാളികളുടെ രക്ഷകനാവുകയും മരണപ്പെട്ട അമാനുള്ളയുടെ മൃതദേഹം കരയിലെത്തിക്കുകയും ചെയ്ത കോട്ടപ്പുറം നിഷാന മൻസിലിൽ നിസാമുദീന്‍ നാടിന്റെ ആദരം.
പുതിയിടം വാർഡ് കൗൺസിലർ ഒ. ഷൈലജയുടെ നേതൃത്വത്തിൽ വീട്ടിലെത്തി ജി.എസ്.ജയലാൽ എംഎൽഎ നിസാമുദീനെ പൊന്നാട അണിയിച്ച് ആദരിച്ചു.
നഗരസഭ ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ എസ്. ശ്രീലാൽ, കമലാഭായി അമ്മ, യാക്കൂബ്, വിനു, രവീന്ദ്രൻ പിളള തുടങ്ങിയവർ പങ്കെടുത്തു.