യുവാവിനെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിലാക്കി
1590287
Tuesday, September 9, 2025 6:11 AM IST
കൊട്ടിയം: നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ യുവാവിനെ കാപ്പാ നിയമപ്രകാരം കരുതൽ തടങ്കലിൽ പാർപ്പിക്കാൻ ഉത്തരവായി. വടക്കേവിള ക്രസന്റ് നഗർ 79 ൽ ചെറിയഴികത്ത് വീട്ടിൽ വാവാച്ചി എന്ന് വിളിക്കുന്ന റിയാസിനെ(34) യാണ് കരുതൽ തടങ്കലിലാക്കിയത്.
ഇരവിപുരം, കൊട്ടിയം, കിളികൊല്ലൂർ പോലീസ് സ്റ്റേഷനുകളിലായി രജിസ്റ്റർ ചെയ്തിട്ടുള്ള 10 ക്രിമിനൽ കേസുകളിൽ പ്രതിയാണ് ഇയാൾ. ഇതിൽ രണ്ട് കേസുകൾ വധശ്രമത്തിനും നാല് കേസുകൾ നരഹത്യാശ്രമത്തിനും ബാക്കിയുള്ളവ ആക്രമിച്ച് പരിക്കേൽപ്പിച്ചതിനും രജിസ്റ്റർ ചെയ്തവയാണ്.
ജില്ലാ പോലീസ് മേധാവി കിരൺ നാരായണൻ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ജില്ലാ കളക്ടർ എൻ. ദേവിദാസ് കരുതൽ തടങ്കലിന് ഉത്തരവിട്ടത്. ഇരവിപുരം പോലീസ് ഇൻസ്പെക്ടർ രാജീവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളെ കരുതൽ തടവിൽ പാർപ്പിക്കുന്നതിനായി പൂജപ്പുര സെൻട്രൽ ജയിലിലേക്ക് അയച്ചു.