പോലീസ് പ്രവർത്തിക്കുന്നത് എകെജി സെന്ററിലെ നിർദേശപ്രകാരം: ബിജെപി
1590288
Tuesday, September 9, 2025 6:11 AM IST
കൊല്ലം: കേരള പോലീസ് പ്രവർത്തിക്കുന്നത് എകെജി സെന്ററിൽ നിന്നുള്ള നിർദേശമനുസരിച്ച് മാത്രമാണെന്നു ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി അനൂപ് ആന്റണി. ക്ഷേത്രത്തിലെ പൂക്കളവിവാദവുമായിബന്ധപ്പെട്ടു ബിജെപി ശാസ്താംകോട്ട പോലീസ് സ്റ്റേഷനിലേക്കു നടത്തിയ മാർച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ബിജെപി ജില്ലാ പ്രസിഡന്റ് രാജി പ്രസാദ് അധ്യക്ഷയായിരുന്നു. സംസ്ഥാന വക്താവ് കേണൽ ഡിന്നി, ആർഎസ്എസ് വിഭാഗ് സഹകാര്യവാഹക് സുബിൻ, ജില്ലാ ജനറൽ സെക്രട്ടറിമാരായ അഡ്വ.വയയ്ക്കൽ സോമൻ, എ.ആർ. അരുൺ എന്നിവർ പ്രസംഗിച്ചു.