സൗജന്യ മെഡിക്കൽ ക്യാന്പ് 14ന്
1590769
Thursday, September 11, 2025 6:51 AM IST
പുനലൂർ :ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയുടെ ശതോത്തര രജത ജൂബിലിയുടെ ഭാഗമായി പുനലൂർ ഗവ .താലൂക്ക് ഹോമിയോ ആശുപത്രിയുടെ ആഭിമുഖ്യത്തിൽ14ന് രാവിലെ 9.30 മുതൽ 12.30 വരെ ചെമ്മന്തൂർ സെന്റ് ജോൺസ് ഓർത്തഡോക്സ് പള്ളിയിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തും. ക്യാമ്പിൽഅലർജി, തൈറോയ്ഡ്, അസ്ഥി സംബന്ധമായ രോഗങ്ങൾ, ഡയബറ്റിസ്, ബ്ലഡ് പ്രഷർ, മറ്റു ജീവിത ശൈലീ രോഗങ്ങൾ, ത്വക് രോഗങ്ങൾ തുടങ്ങി എല്ലാ രോഗങ്ങൾക്കുമുള്ള ചികിത്സ ലഭ്യമാണ്.
ചികിത്സയ്ക്ക് എത്തുന്ന രോഗികൾക്ക് ആവശ്യമായ മരുന്നുകൾ സൗജന്യമായി ലഭിക്കുന്നതാണ്.ആദ്യം രജിസ്റ്റർ ചെയ്യുന്ന 150 പേർക്ക് സൗജന്യ രക്ത പരിശോധനയും (മെഡിസോൺ ലാബ് )ലഭ്യമാണെന്ന് ആശുപത്രി സൂപ്രണ്ട് ഡോ. ബിജി ഡാനിയേൽ, ഇടവക വികാരി ഫാ.സാജൻ തോമസ്,ട്രസ്റ്റി ജി.കുഞ്ഞപ്പൻ, സെക്രട്ടറി ജേക്കബ് ജോർജ്എന്നിവർ അറിയിച്ചു .9745340500,9447801450