ചാരായവും വാഷും പിടികൂടി: രണ്ടു പേർ അറസ്റ്റിൽ
1590782
Thursday, September 11, 2025 6:52 AM IST
ശാസ്താംകോട്ട: കടപുഴ ഭാഗത്ത് നടത്തിയ വാഹന പരിശോധനയിൽ ബൈക്കിൽ കടത്തിയ രണ്ട് ലിറ്റർ ചാരായം എക്സൈസ് സംഘം പിടികൂടി. കിഴക്കേ കല്ലട താഴത്ത് ചെറുകാളി വീട്ടിൽ ഗോപാലകൃഷ്ണനെ (52 )അറസ്റ്റ് ചെയ്തു.
ഇയാളിൽ നിന്നും ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തിൽ വീട്ടിൽ നടത്തിയ പരിശോധനയിൽ 20 ലിറ്റർ ചാരായവും 25 ലിറ്റർ സ്പെൻഡ് വാഷും വാറ്റുപകരണങ്ങളും കണ്ടെടുത്തു. സഹായിയായി പ്രവർത്തിച്ച കിഴക്കേ കല്ലട താഴത്ത് സരിത ഭവനത്തിൽ ഗിരിഷിനെയും അറസ്റ്റ് ചെയ്തു. ഓണം സ്പെഷൽ ഡ്രൈവിനോട് അനുബന്ധിച്ച് റേഞ്ച് ഇൻസ്പെക്ടർ എൻ. അബ്ദുൾ വഹാബും സംഘവും കടപുഴ ഭാഗത്ത് നടത്തിയ പരിശോധനയിലാണ് ചാരായവും വാഷും പിടിച്ചെടുത്തത്. പ്രതികളെ റിമാന്റ് ചെയ്തു .