കൊ​ട്ടാ​ര​ക്ക​ര : മാ​ർ​ത്തോ​മാ ജൂ​ബി​ലി മ​ന്ദി​രം പ​ക​ൽ​വീ​ട് കൂ​ട്ടാ​യ്മ യു​എ​സ്എ ഹാ​ർ​വാ​ർ​ഡ് സ്കൂ​ൾ ഓ​ഫ് പ​ബ്ലി​ക് ഹെ​ൽ​ത്ത് വി​സി​റ്റിം​ഗ് സ​യ​ന്‍റിസ്റ്റ് ഡോ.​പി.​എ​സ് രാ​കേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ആ​രോ​ഗ്യ​ക​ര​മാ​യ ജീ​വി​ത​ശൈ​ലി​യി​ലൂ​ടെ​യുംകു​ടും​ബാം​ഗ​ങ്ങ​ളു​ടെ മാ​ന​സി​ക പി​ന്തു​ണ​യി​ലൂ​ടെ​യും വാ​ർ​ധ​ക്യം ആ​ന​ന്ദ​ക​ര​മാ​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

റ​വ. ബി​നു സി. ​ശാ​മു​വ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റ​വ.​എം. ജെ. ​ചെ​റി​യാ​ൻ, റ​വ.​ജോ​ജി കെ. ​മാ​ത്യു, പ്ര​ഫ.​ടി ജി. ​രാ​ജ​ൻ, പ്ര​ഫ.​ജേ​ക്ക​ബ് തോ​മ​സ്, ജോ​ർ​ജ് പ​ണി​ക്ക​ർ, ജോ​ർ​ജ് തോ​മ​സ്, എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു