സഹകരണ ബാങ്ക് ജീവനക്കാരിക്ക് വാഹനാപകടത്തിൽ ദാരുണാന്ത്യം
1590450
Wednesday, September 10, 2025 2:37 AM IST
കുണ്ടറ : കല്ലട ഭരണിക്കാവിൽ ഉണ്ടായ വാഹനാപകടത്തിൽ സഹകരണ ബാങ്ക് ജീവനക്കാരിക്ക് ദാരുണാന്ത്യം. തൊടിയൂർ സ്വദേശി അഞ്ജന(24) യാണ് മരിച്ചത്.
ഇന്നലെ രാവിലെ 9.30ന് ഭരണിക്കാവ് ഭാഗത്തുനിന്നും കരിന്തോട്ടുവായിലെ സഹകരണ ബാങ്കിലേക്ക് സ്കൂട്ടറിൽ പോവുകയായിരുന്ന അഞ്ജനയെ ഭരണിക്കാവ് ഊക്കൻ മുക്കിൽ വച്ച് എതിർദിശയിൽ വന്ന സ്കൂൾ ബസ് ഇടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടറിൽ നിന്നും തെറിച്ച് ബസിന്റെ അടിയിലേക്ക് വീണ അഞ്ജനയുടെ തലയിലൂടെ ടയറുകൾ കയറി ഇറങ്ങുകയായിരുന്നു. അപകടം നടന്ന ഉടൻ തന്നെ അഞ്ജനയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
വിവാഹം ഒക്ടോബർ 19ന് നടത്താൻ നിശ്ചയിച്ചിരിക്കെയായിരുന്നു ദാരുണാന്ത്യം. തൊടിയൂർ ശാരദാലയം വീട്ടിൽ മോഹനന്റെയും അജിതയുടെയും മകളാണ്. ശാസ്താംകോട്ട പോലീസ് കേസെടുത്തു മേൽ നടപടികൾ സ്വീകരിച്ചു.