തീരദേശത്തിന്റെ മകനു രാഷ്ട്രപതിയുടെ വിശിഷ്ട സേവാ പുരസ്കാരം
1590785
Thursday, September 11, 2025 6:52 AM IST
കൊല്ലം: സെന്റര്‍ റിസര്‍വ് പോലീസ് ഫോഴ്സിലെ കൊല്ലം സ്വദേശി കമാന്‍ഡന്റ് എറിക് ഗില്‍ബര്‍ട്ട് ജോസ് രാഷ്ര്ടപതിയുടെ വിശിഷ്ട സേവാപുരസ്കാരത്തിനു തെരഞ്ഞെടുക്കപ്പെട്ടു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ സായുധ കലാപകാരികളെ അമര്‍ച്ച ചെയ്യുന്നതിനു നടത്തിയ ധീരമായ ഇടപെടലു കള്‍ക്കാണ് കമാന്‍ഡന്റ് എറിക് ഗില്‍ബര്‍ട്ട് ജോസിന്റെ സേവനം അംഗീകരിക്കപ്പെട്ടത്.
അദ്ദേഹം ഇപ്പോള്‍ ഒഡീസയിലെ മാവോയിസ്റ്റ് സാധ്യതയുള്ള പ്രദേശങ്ങളിൽ തീവ്രവാദികളെ അമര്‍ച്ച ചെയ്യുന്നതിനുള്ള ഓപ്പറേഷനുകളില്‍ വ്യാപൃതനാണ്.
ധീരതയ്ക്കും വിജയകരമായ സൈനിക നീക്കങ്ങള്‍ക്കും പല അംഗീകാരങ്ങളും ഇന്ത്യയുടെ സൈനാ ധിപനില് നിന്നും കമാന്‍ഡന്‍ എറിക് ഏറ്റു വാങ്ങിയിട്ടുണ്ട്. ജമ്മു കാശ്മീരിലെ ഇടപെടലുകള്‍ക്ക് ദേശീയ സുരക്ഷ അഡ്വവൈസര്‍ അജിത് ഡോവലിന്റെ പ്രശംസയ്ക്കും നേടിയിട്ടുണ്ട്.
ജമ്മു കാശ്മീര്‍, മിസോറാം, ത്രിപുര, ഛത്തീസ്ഖണ്ഡ്, നാഗാലാന്റ് , തമിഴ്നാട് എന്നീ സംസ്ഥാനങ്ങളില്‍ വളരെ അപകടകരമായ പല ദൗത്യങ്ങള്‍ക്കും എറിക് നേതൃത്വം നല്കി. ഭീകര പ്രവര്‍ത്തകരെ നിര്വീര്യരാക്കുന്നതിനും ബന്ധിക്കുന്നതിനും ഇദ്ദേഹത്തിനു സാധിച്ചു.
സൈനികരുടെ അടിസ്ഥാന സൗകര്യങ്ങളും കാര്യക്ഷമതയും മെച്ചപ്പെടുത്തുന്നതിനായി നിരവധി കണ്ടുപിടുത്തങ്ങള്‍ക്കു എറിക് നേതൃത്വം നല്കി.
5109 മോര്‍ട്ടാര്‍, രണ്ട് മോര്‍ട്ടാര്‍ എന്നീ ഉയര്‍ന്ന ആയുധങ്ങള്‍ ഉപയോഗിച്ച് കൃത്യമായി വെടിവയ്ക്കുന്നതിനുള്ള ഒരു ലക്ഷ്യ ഉപകരണം ഇദ്ദേഹം കണ്ടുപിടിച്ചു. കാശ്മീരിലെ മഞ്ഞുമൂടിയ പ്രദേശങ്ങളില്‍ വിന്യസിച്ചിരിക്കുന്ന സൈനികര്‍ക്ക് അലക്കിയ വസ്ര്തങ്ങൾ മൈനസ് താപനിലയില്‍ വേഗത്തില്‍ ഉണക്കുന്നതിനുള്ള ഒരു ഉപകരണവും ഇദ്ദേഹം കണ്ടുപിടിച്ചു.
2017-ല്‍, ജമ്മുവിനും ശ്രീനഗറിനും ഇടയില്‍ സുരക്ഷാ സേനയുടെ വാഹനവ്യുഹത്തെ തീവ്രവാദികള്‍ ലക്ഷ്യം വയ്ക്കാന്‍ തുടങ്ങിയപ്പോള്‍, ഫോഴ്സ് വാഹനത്തെ ബുള്ളറ്റ് പ്രൂഫ് വാഹനമാക്കി മാറ്റേണ്ടതിന്റെ ആവശ്യകത അദ്ദേഹത്തിന്അറിയാമായിരുന്നു. ഇന്ത്യന്‍ ആര്‍മി യുടെ ബറ്റാലിയനുകളുമായി അദ്ദേഹം ഈ സാങ്കേതികവിദ്യ പങ്കിട്ടു. കോവിഡ് പാൻഡെമിക് സമയത്ത് ഡോക്ടര്‍മാര്‍ക്കും മറ്റു മെഡിക്കല്‍ ഉദ്യോഗസള്ക്കും പൂര്‍ണ സംരക്ഷണം നല്‍കുന്നതിനായി അദ്ദേഹം എയര്‍ ടൈറ്റ് തുണി ഉപയോഗിച്ച് മൈക്രോബയല്‍ പ്രിവന്റീവ് സ്യൂട്ട് വികസിപ്പിച്ചെടുത്തു.