പുനലൂർ സെന്റ് മേരീസ് ബഥനി യുപി സ്കൂളിൽ ദീപിക നമ്മുടെഭാഷ പദ്ധതി
1591064
Friday, September 12, 2025 6:00 AM IST
പുനലൂർ: പത്രവായനയിലൂടെ അറിവിന്റെ ലോകത്തേയ്ക്ക് കടക്കാൻ കഴിയുമെന്നും ദീപിക പത്രം ഒരുക്കുന്ന അവസരം കുട്ടികൾ പരമാവധി പ്രയോജനപ്പെടുത്തണമെന്നും പുനലൂർ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ പള്ളി വികാരി റവ.ഡോ. സി.സി. ജോൺ .
പുനലൂർ സെന്റ് മേരീസ് ബഥനി യുപി സ്കൂളിൽ ദീപിക നമ്മുടെ ഭാഷ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ച് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. അറിവിന്റെ വഴികളിലൂടെ കുട്ടികൾക്ക് വളരാൻ കഴിയണം. അതിന് പത്രവായനയും പുസ്തക വായനയും ശീലമാക്കിയെടുക്കണമെന്നും റവ. ഡോ. സി.സി. ജോൺ അഭിപ്രായപ്പെട്ടു.
ചടങ്ങിൽ ദീപിക ലേഖകൻ അനിൽ പന്തപ്ലാവ്, ഏരിയാ മാനേജർ വർഗീസ് ജോസഫ്, സിസ്റ്റർ ലാളിത്യ എസ്ഐസി, യമുന ഗണേഷ് തുടങ്ങിയവർ പങ്കെടുത്തു.