പോലീസ് സ്റ്റേഷനിൽ കയറാൻ അനുമതി വാങ്ങണമെന്ന് : കണ്ണനല്ലൂർ പോലീസി െ ന്റ വിചിത്ര നോട്ടീസ് വിവാദത്തിൽ
1590558
Wednesday, September 10, 2025 6:30 AM IST
ചാത്തന്നൂർ: പോലീസ് സ്റ്റേഷനുള്ളിൽ കയറണമെങ്കിൽ വാച്ച് ഡ്യൂട്ടിയിലുള്ള പോലീസ് ഉദ്യോഗസ്ഥനെ വിവരം ധരിപ്പിച്ച് അനുവാദം വാങ്ങിക്കണമെന്ന കണ്ണനല്ലൂർ പോലീസി െ ന്റ അറിയിപ്പ് വിവാദമായി. പോലീസ് സ്റ്റേഷനിൽ പതിച്ചിരുന്ന അറിയിപ്പ് പോസ്റ്റർ വിവാദമായതോടെ കീറി കളഞ്ഞ് പോലീസ് തലയൂരി.
കൊല്ലം കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിലാണ് ഇത്തരമൊരു വിവാദ പോസ്റ്റർ ഒട്ടിച്ചിരുന്നത്. എസ്ഐയേയോ, എസ്എച്ച് ഒയേയോ കാണണമെങ്കിൽ എന്തിനാണ് വന്നതെന്ന വിവരം വാച്ച് ഡ്യൂട്ടിയിലുള്ള പൊലീസ് ഉദ്യോഗസ്ഥനോട് പറഞ്ഞ് സമ്മതം വാങ്ങണം എന്ന അറിയിപ്പ് പ്രതിഷേധത്തിന് ഇടയാക്കിയതോടെ പൊലീസ് തന്നെ അത് ഒഴിവാക്കുകയായിരുന്നു.
മധ്യസ്ഥ ചർച്ചയ്ക്കായി പോലീസ് സ്റ്റേഷനിലെത്തിയ തന്നെ ഇൻസ്പക്ടർ മർദിച്ചുവെന്ന് സിപിഎം ലോക്കൽ സെക്രട്ടറി ഫേസ്ബുക്ക് പോസ്റ്റിലൂടെ വെളിപ്പെടുത്തിയിരിക്കെയാണ് കണ്ണനല്ലൂർ സ്റ്റേഷനിലെ ഈ സംഭവം. അഭ്യന്തര വകുപ്പോ ഉന്നത ഉദ്യോഗസ്ഥരോ അറിയാതെയാണ് ഇത്തരമൊരു പോസ്റ്റർ സ്റ്റേഷനിൽ പ്രദർശിപ്പിച്ചതെന്ന ആരോപണവും ഉയർന്നിട്ടുണ്ട്. സിപിഎം ലോക്കൽ സെക്രട്ടറി സമൂഹമാധ്യമങ്ങളിലൂടെ വെളിപ്പെടുത്തൽ നടത്തിയതിന് പിന്നാലെയാണ് നോട്ടീസ് സ്റ്റേഷനിൽ പതിച്ചത്.
ഇൻസ്പക്ടർ മർദിച്ചുവെന്ന് ആരോപിച്ച സിപിഎം ലോക്കൽ സെക്രട്ടറി അന്ന് ഇൻസ്പെക്ടറുടെ മുറിയിൽ കുത്തിയിരിപ്പ് സത്യാഗ്രഹം നടത്തിയിരുന്നു. ഇതാകാം ഇത്തരത്തിലൊരു നോട്ടീസ് പതിക്കുവാൻ കാരണമാക്കിയതെന്നാണ് പറയപ്പെടുന്നത്.പൊതുപ്രവർത്തകർ ഉൾപ്പെടെയുള്ളവർ സ്റ്റേഷനിൽ വരുന്നതാണ് പ്രശ്നങ്ങൾക്ക് കാരണം എന്ന് പറഞ്ഞുകൊണ്ടാണ് പോലീസ് നോട്ടീസ് പതിച്ചത്.
പെറ്റീഷ െ ന്റ കൂടെ വരുന്ന പൊതുപ്രവർത്തകരെ അകത്ത് പ്രവേശിപ്പിക്കാതെ വെളിയിൽ നിർത്തിയതിനെ തുടർന്നാണ് വിവാദം ഉണ്ടാവുന്നത്. ഇത് സംബന്ധിച്ച് പരാതി നൽകുവാൻ യുവജന സംഘടനകൾ തീരുമാനിച്ചിരുന്നു. ഇതോടെയാണ് പെട്ടെന്ന് തന്നെ സിഐയുടെ നിർദേശപ്രകാരം നോട്ടീസ് നീക്കം ചെയ്യുന്നത്.
ഗുരുതര സ്വഭാവം ഉൾപ്പെടെയുള്ള, രഹസ്യ സ്വഭാവമുള്ള പരാതികൾ അടക്കം സ്റ്റേഷൻ ഡ്യൂട്ടിയിലുള്ള വാച്ച് ഓഫീസറുടെ ശ്രദ്ധയിൽപ്പെടുത്തിയ ശേഷം മാത്രം സ്റ്റേഷ െ ന്റ ചുമതലയിലുള്ള ഉദ്യോഗസ്ഥരെ കണ്ടാൽ മതി എന്ന് നോട്ടീസ് പതിച്ച സംഭവത്തിൽ ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും സ്റ്റേഷനിലുള്ള മറ്റ് പോലീസുകാർക്കും അതൃപ്തിയുണ്ട്.
സംസ്ഥാനത്ത് ഒരു പൊലീസ് സ്റ്റേഷനിലും ഇത്തരത്തിലൊരു അറിയിപ്പ് ബോർഡ് സ്ഥാപിച്ചിട്ടില്ലെന്നും ഇൻസ്പെകടറോട് പറയേണ്ട കാര്യങ്ങൾ പാറാവുകാരനോട് പറയേണ്ട കാര്യമില്ലെന്നും ഡിസിസി ജനറൽ സെക്രട്ടറി ഫൈസൽ കുളപ്പാടം പ്രതികരിച്ചു. ഇതിനിടെ നിരന്തരം കണ്ണനല്ലൂർ പോലീസ് സ്റ്റേഷൻ വിവാദത്തിൽ പെടുന്നതിൽ ശക്തമായ നടപടിക്ക് സാധ്യത ഉണ്ടായിരിക്കുകയാണ്.