തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതായി സിറ്റി പോലീസ് കമ്മീഷണർക്കു പരാതി
1590780
Thursday, September 11, 2025 6:52 AM IST
കൊല്ലം: രണ്ടു പേർ തടഞ്ഞുനിർത്തി ഭീഷണിപ്പെടുത്തിയതായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർക്കു പരാതി. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവനന്തപുരം മ്യൂസിയം പോലീസ് രണ്ടുപേർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തു കേസെടുത്തു.
കൊല്ലം ചിന്നക്കടആശ്രാമം റോഡിൽ ശാന്തിനഗറിൽ എച്ച്. സെയ്ഫുദ്ദീന്റെ പരാതിയിലാണ് അബ്ദുൾകലാം, ഷാജഹാൻ എന്നിവർക്കെതിരേ കേസെടുത്തിരിക്കുന്നത്.
തിരുവനന്തപുരം ഭാഗ്യമാല ഓഡിറ്റോറിയത്തിൽ നടന്ന കേരള സ്റ്റേറ്റ് വഖഫ് ബോർഡിന്റെ ജൂഡീഷ്യൽ ക്യാന്പ് സിറ്റിംഗിൽ പങ്കെടുത്തശേഷം പുറത്തേക്കുവരുന്പോഴാണ് ഭീഷണിയുണ്ടായത്.
കൂടെയുണ്ടായിരുന്ന ചിന്നക്കട മുസ്ലീം ജമാ അത്ത് പ്രസിഡന്റ്, സെക്രട്ടറി, എക്സിക്യൂട്ടീവ് അംഗം എന്നിവരുടെ ഇടപെടൽമൂലമാണ് അപകടം സംഭവിക്കാതിരുന്നതെന്നും പരാതിയിൽ ബോധിപ്പിച്ചിരുന്നു.