ക്രിമിനലുകളെ സംരക്ഷിക്കുന്നത് പിണറായി : കെ. ബേബിസൺ
1590772
Thursday, September 11, 2025 6:51 AM IST
കൊല്ലം :ക്രിമിനലുകളായ പോലീസുകാരെസംരക്ഷിക്കുന്ന ആഭ്യന്തര വകുപ്പ് മന്ത്രി കൂടിയായ മുഖ്യമന്ത്രിയുടെ നടപടി സത്യപ്രതിജ്ഞാ ലംഘനമാണെന്ന് കെ പി സി സി സെക്രട്ടറി കെ. ബേബിസൺ.സിപിഎമ്മിലെ ക്രിമിനലുകളെ സംരക്ഷിക്കുന്ന ലാഘവത്തോടെ പോലീസിലെ സി പി എമ്മുകാരായ ക്രിമിനലുകളെയും രക്ഷിക്കാമെന്ന പിണറായി വിജയന്റെ മോഹം കേരളത്തിൽ നടക്കില്ലെന്നും അദ്ദേഹം പറഞ്ഞു.
ചൊവ്വല്ലൂർ യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി. എസ്.സുജിത്തിനെ മൃഗീയമായി തല്ലി ചതച്ച പോലീസുകാരെ സർവീസിൽ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് കൊട്ടിയം പോലീസ് സ്റ്റേഷന് മുന്നിൽ കോൺഗ്രസ് മണ്ഡലം കമ്മിറ്റികൾ നടത്തിയ ജനകീയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മണ്ഡലം പ്രസിഡന്റ് എ.സജീബ്ഖാൻ അധ്യക്ഷത വഹിച്ചു. ഡി സിസി ഭാരവാഹികളായ എസ്. വിപിനചന്ദ്രൻ, എൻ. ഉണ്ണികൃഷ്ണൻ, നേതാക്കളായകെ.ഷെരീഫ്, കെ. ബി. ഷഹാൽ,ആർ.സാജൻ, ഷീലബിനു, പദ്മജ സുരേഷ്, അനസ്,മേടയിൽ മജീദ്, ആർ. എസ്.കണ്ണൻ, ജസ്റ്റസ്, നാസർ കുരുവേലിൽ, സലാം വരകുളം, സജീവ് തുടങ്ങിയവർ പ്രസംഗിച്ചു.