നാടകരാവ് 2025 ക്ലാപ്പനയിൽ ഉദ്ഘാടനം ഇന്ന്
1590771
Thursday, September 11, 2025 6:51 AM IST
കരുനാഗപ്പള്ളി: ക്ലാപ്പന പ്രിയദര്‍ശിനി കലാസാംസ്കാരിക വേദിയുടേയും ഗ്രന്ഥശാലയുടേയും സംയുക്ത ആഭിമുഖ്യത്തില്‍ പതിനഞ്ചാമത് പ്രഫഷണല്‍ നാടകോത്സവമായ നാടക രാവ് 2025 സംഘടിപ്പിക്കുന്നു.
നാടക രാവിന്റെ ഉദ്ഘാടനം ഇന്ന് വൈകുന്നേരം അഞ്ചിന് സി. ആര്.മഹേഷ് എംഎല്‍എ ഉദ്ഘാടനം ചെയ്യും. പ്രസിഡന്റ് എസ്എം ഇക്ബാല്‍ അധ്യക്ഷത വഹിക്കും. ഫ്ളവേഴ്സ് ടി.വി കോമഡിഷോ താരങ്ങളായ രാജേഷ് കൊട്ടാരത്തില്‍, സുജിത്ത് കോന്നി, ഹരി റാന്നി എന്നിവരെ ചടങ്ങിൽ ആദരിക്കും. ഒരു ഏകപാത്ര നാടകം ഉള്‍പ്പെടെ അഞ്ച് പ്രഫഷണല്‍ നാടകങ്ങളാണ് നാടകോത്സവത്തില്‍ ഉണ്ടാവുക.
നാടകരാവിന്റെ ഭാഗമായി വരവിള എ. വി. മനയ്ക്കല്‍ വിജയമ്മ സ്മാരക എവര്‍റോളിംഗ് ട്രോഫിയ്ക്കും ക്യാഷ് അവാര്‍ഡിന് വേണ്ടിയുളള തിരുവാതിര മത്സരം, സിനിമാറ്റിക് ഡാന്‍സ് മത്സരം, കാവ്യസന്ധ്യ എന്നീ പരിപാടികളും ഒരുക്കിയിട്ടുണ്ട്. പ്രസിഡന്റ് എസ്. എം. ഇക്ബാല്‍, കെ.ആര്.വത്സന്, ബി. ശ്രീകുമാര്‍, വരവിള ഹുസൈന് എന്നിവർ അറിയിച്ചു.