വിനോദ സഞ്ചാര രംഗത്ത് ചിറക്കര മാതൃകാപരം: ജി.എസ്. ജയലാൽ
1590554
Wednesday, September 10, 2025 6:24 AM IST
ചാത്തന്നൂർ: ചിറക്കര പഞ്ചായത്തും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലും ചേർന്ന് നടത്തിയ ഓണാഘോഷ പരിപാടികളുടെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ജി.എസ്.ജയലാൽ എംഎൽഎ ഉദ്ഘാടനം ചെയ്തു.
ടൂറിസം രംഗത്ത് അനുദിനം വളർന്നു കൊണ്ടിരിക്കുന്ന പ്രദേശമാണ് ചിറക്കര പോളച്ചിറ - മാലാക്കായൽ പ്രദേശങ്ങൾ ടൂറിസം ഡെസ്റ്റിനേഷൻ സ്പോട്ടുകളായി പ്രഖ്യാപിക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് എംഎൽഎ അറിയിച്ചു. ഇതിനായുള്ള പഞ്ചായത്ത് ഭരണ സമിതി തീരുമാനം സർക്കാരി െ ന്റ പരിഗണനയിലാണ്.
പോളച്ചിറ കേന്ദ്രീകരിച്ച് പക്ഷി നിരീക്ഷണത്തിനും മറ്റുമുള്ള സൗകര്യ ഒരുക്കി ഫാം ടൂറിസത്തിന്റെ സാധ്യതകൾ പഠിച്ചു വരികയാണെന്നും എംഎൽഎ പറഞ്ഞു.
പഞ്ചായത്ത് പ്രസിഡന്റ് ടി. ആർ. സജില ആധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ. സുജയ്കുമാർ, ക്ഷേമകാര്യ സ്ഥിരം സമിതി അധ്യക്ഷൻ ദിലീപ് ഹരിദാസൻ, അംഗങ്ങളായ സി .സുശീലാദേവി, കെ. ദേവദാസ് ,മേരി റോസ് , ബി. സുദർശൻ പിള്ള, വിനിതാ ദീപു, എസ്. വി. ബൈജുലാൽ, റീജാ ബാലചന്ദ്രൻ എന്നിവർ പ്രസംഗിച്ചു.