പ്രേംനസീർ സുഹൃത് സമിതി ഓണനിലാവ് 13 ന്
1590779
Thursday, September 11, 2025 6:52 AM IST
കൊല്ലം: പ്രേംനസീർ സുഹൃത് സമിതി കൊല്ലം ചാപ്റ്ററിന്റെ ഓണനിലാവ് 13നു കൊല്ലം ശങ്കർ നഗർ വെസ്റ്റിലെ ശങ്കർ നഗർ ലൈബ്രറി ഹാളിൽ സംഘടിപ്പിക്കും.
രാവിലെ 10 ന് കാളിദാസ കലാകേന്ദ്രം ഡയറക്ടർ സന്ധ്യാ രാജേന്ദ്രൻ അത്തപ്പൂക്കളം തിരിനാളം തെളിയിച്ച് ഉദ്ഘാടനം ചെയ്യും.വൈകുന്നേരം നാലിനു മേയർ ഹണി ബെഞ്ചമിന്റെ അധ്യക്ഷതയിൽ നടക്കുന്ന സാംസ്കാരിക സമ്മേളനം നൗഷാദ് എംഎൽഎ ഉദ്ഘാടനം ചെയ്യും. സിറ്റി പോലീസ് കമ്മീഷണർ കിരൺ നാരായണൻ മുഖ്യാതിഥിയായി പങ്കെടുക്കും.
രണ്ട് ദിവസങ്ങളിലായി നടന്ന കരോക്ക ഗാനാലാപന മൽസരവിജയികൾക്കുള്ള കാഷ് അവാർഡുകൾ മുൻമന്ത്രി ഷിബു ബേബിജോണും ഫലകം ക്രൈംബ്രാഞ്ച് തിരുവനന്തപുരം ഡിവിഷൻ എസ്പി അബ്ദുൾ റഷിയും സർട്ടിഫിക്കറ്റുകൾ സമിതി കൊല്ലം ചാപ്റ്റർ ചെയർമാൻ അഡ്വ. അബ്ദുൾ ബാരിയും സമർപ്പിക്കും. വിരുന്നുകാർക്ക് വീടൊരുക്കുന്ന ജെവിഎ ഹോം സ്റ്റേ സാരഥി വിജി ജോസഫിനെ കൊല്ലം സിറ്റി സ്പെഷൽ ബ്രാഞ്ച് എസ്പി. പ്രദീപ് കുമാർ സ്നേഹാദരവ് നൽകി ആദരിക്കും.
സുഹ്യത് സമിതി സംസ്ഥാന ജനറൽ സെക്രട്ടറി തെക്കൻസ്റ്റാർ ബാദുഷ ചടങ്ങിൽ മുഖ്യപ്രഭാഷണം നടത്തും. ചാപ്റ്റർ പ്രസിഡന്റ് സുൾഫിക്കർ, സെക്രട്ടറി ദിലീപ് റെയ്മണ്ട്, ഖജാൻജി സിന്ധ്യ, വൈസ് പ്രസിഡന്റ് ബൈജു മാധവ്, പ്രേംസിംഗേഴ്സ് കോ-ഓർഡിനേറ്റർ ബാബു ജോർജ്, ജോയിന്റ് സെക്രട്ടറി സുജാ മധു, കൺവീനർ ഷംഷാദ് എന്നിവർ ചടങ്ങിൽ സംബന്ധിക്കും.
ഓണനിലാവിന്റെ ലോഗോ പ്രകാശനം എം.മുകേഷ് എംഎൽഎനിർവഹിച്ചിരുന്നു. പ്രേംനസീർ സുഹൃത് സമിതി കൊല്ലം ചാപ്റ്റർ ഗായക കൂട്ടായ്മ പ്രേംസിംഗേഴ്സസ് എല്ലാ മാസവും പ്രതിമാസ ഗാനവിരുന്നും നടത്തിവരുന്നു.
തുടർന്ന് ജില്ലയിലെ കലാ-സാംസ്കാരിക മേഖലകളിൽ വിവിധ ചടങ്ങുകൾ സംഘടിപ്പിക്കുവാനും കൊല്ലം ചാപ്റ്റർ തീരുമാനിച്ചിട്ടുണ്ട്. പത്രസമ്മേളനത്തിൽ അഡ്വ.അബ്ദുൾ ബാരി ,സുൾഫിക്കർ, ദീലിപ് റെയ്ണ്ട്, ബൈജുമാധവ്, ബാബു ജോർജ് തുടങ്ങിയവർ പങ്കെടുത്തു.