കൊ​ല്ലം: ഓ​ണ​വി​പ​ണി​യി​ൽ കൊ​ല്ലം ജി​ല്ല​യി​ലെ കു​ടും​ബ​ശ്രീ​ക്കാ​ർ താ​ര​മാ​യി. ല​ക്ഷ​ങ്ങ​ളു​ടെ നേ​ട്ട​മാ​ണ് കു​ടും​ബ​ശ്രീ​ക്കാ​ർ ഈ ​കൊ​ല്ലം നേ​ടി​യ​ത്. ഈ ​വ​ർ​ഷം 2.70 കോ​ടി​യാ​ണ് നേ​ടി​യ​ത്.
ജി​ല്ല​യി​ൽ 145 കു​ടും​ബ​ശ്രീ ഓ​ണം പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള​ക​ളാ​ണ് കു​ടും​ബ​ശ്രീ സം​രം​ഭ​ക​ർ ന​ട​ത്തി​യ​ത്. 1.17 കോ​ടി​യാ​ണ് ഓ​ണം മേ​ള​ക​ളി​ൽ നി​ന്ന് ക​ഴി​ഞ്ഞ വ​ർ​ഷം കു​ടും​ബ​ശ്രീ നേ​ടി​യ​ത്.

ക​രു​നാ​ഗ​പ്പ​ള്ളി, പെ​രി​നാ​ട്, ചാ​ത്ത​ന്നൂ​ർ, ക​ല്ലു​വാ​തു​ക്ക​ൽ, നി​ല​മേ​ൽ, ചി​ത്ത​റ, പ​വി​ത്രേ​ശ്വ​രം, കൊ​റ്റ​ങ്ക​ര, മ​യ്യ​നാ​ട് സി​ഡി​എ​സു​ക​ളി​ൽ രാ​ത്രി​കാ​ല​ത്തും ഓ​ണം വി​പ​ണ​മേ​ള സ​ജീ​വ​മാ​യി.
പ്രാ​ദേ​ശി​ക മേ​ള​ക​ളി​ൽ ജി​ല്ല​യി​ലെ 6151 സം​രം​ഭ​ക​രു​ടെ പ​ങ്കാ​ളി​ത്ത​മു​ണ്ടാ​യി. നെ​ടു​മ​ൺ​കാ​വി​ൽ സം​ഘ​ടി​പ്പി​ച്ച ജി​ല്ലാ​ത​ല മേ​ള​യി​ൽ 30ൽ ​പ​രം കു​ടും​ബ​ശ്രീ സം​രം​ഭ​ക​രാ​ണ് പ​ങ്കെ​ടു​ത്ത​ത്.

ഇ​വി​ടെ 6.15 ല​ക്ഷം രൂ​പ നേ​ടാ​നാ​യി. ആ​ശ്രാ​മം മൈ​താ​ന​ത്ത് ന​ട​ന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ന്‍റെ ഫാം ​ഫെ​സ്റ്റി​ലും ന​ബാ​ർ​ഡി​ന്‍റെ സ​ഹ​ക​ര​ണ​ത്തോ​ടെ ന​ട​ത്തി​യ കു​ടും​ബ​ശ്രീ പ്ര​ദ​ർ​ശ​ന വി​പ​ണ​ന മേ​ള​യി​ലും​നി​ന്ന് 8.6 ല​ക്ഷ​വും ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ഫാം​ഫെ​സ്റ്റി​നോ​ട് ചേ​ർ​ന്നു ന​ട​ത്തി​യ ഭ​ക്ഷ്യ മേ​ള​യി​ലെ ആ​റു ക​ഫേ യൂ​ണി​റ്റു​ക​ൾ 2.54 ല​ക്ഷ​വും നേ​ടി.

ഓ​ണ​സ​ദ്യ​യി​ലും ഓ​ണം ഗി​ഫ്റ്റ് ഹാ​മ്പ​റി​ലും ഇ​ത്ത​വ​ണ സം​സ്ഥാ​ന​ത​ല​ത്തി​ൽ ഒ​ന്നാം​സ്ഥാ​നം സ്വ​ന്ത​മാ​ക്കി​യ​ത് ജി​ല്ല കു​ടും​ബ​ശ്രീ മി​ഷ​നാ​ണ്. 1060ൽ ​അ​ധി​കം ഗി​ഫ്റ്റ് ഓ​ർ‌​ഡ​റു​ക​ളാ​ണ് ജി​ല്ല​യി​ൽ നി​ന്നു​മാ​ത്രം ല​ഭി​ച്ച​ത്.

ഓ​ണസ​ദ്യ ഓ​ർ​ഡ​റു​ക​ൾ വ​ഴി ജി​ല്ല​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത 65 കു​ടും​ബ​ശ്രീ ക​ഫേ യൂ​ണി​റ്റു​ക​ൾ 44.50 ല​ക്ഷം നേ​ടി. 27,278 ഓ​ർ​ഡ​റു​ക​ൾ ആ​ണ് ആ​കെ ല​ഭി​ച്ച​ത്. 140, 170, 200 രൂ​പ നി​ര​ക്കി​ലാ​ണ് ഓ​ണ​സ​ദ്യ ല​ഭ്യ​മാ​ക്കി​യ​ത്. തി​രു​വോ​ണം, അ​വി​ട്ടം, ച​ത​യം ദി​ന​ങ്ങ​ളി​ലെ ഓ​ണം സ​ദ്യ ഓ​ർ​ഡ​റു​ക​ൾ​ക്ക് 50 രൂ​പ അ​ധി​കം നി​ര​ക്ക് ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്നു. 10 ഓ​ണ​സ​ദ്യ ഓ​ർ​ഡ​റു​ക​ൾ​ക്ക് താ​ഴെ ബു​ക്കിം​ഗ് ല​ഭ്യ​മാ​ക്കി​യി​രു​ന്നി​ല്ല.

എ​ന്നാ​ൽ ജി​ല്ല​യി​ലെ പ​ല സ്ഥ​ല​ങ്ങ​ളി​ലും വൃ​ദ്ധ​രാ​യ മാ​താ​പി​താ​ക്ക​ൾ​ക്കും അ​വ​ശ​ത അ​നു​ഭ​വി​ക്കു​ന്ന​വ​ർ​ക്കും വേ​ണ്ടി 10 ൽ ​താ​ഴെ​യു​ള്ള ഓ​ർ​ഡ​ർ​ക​ളും ജി​ല്ല കു​ടും​ബ​ശ്രീ മി​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഏ​റ്റെ​ടു​ത്തു.

ജി​ല്ല​യി​ലെ 66 സി​ഡി​എ​സു​ക​ൾ വ​ഴി 6,081 ഓ​ണ​ക്കിറ്റു​ക​ളാ​ണ് ത​യാ​റാ​ക്കി​യ​ത്. 38 ല​ക്ഷം രൂ​പ​യു​ടെ വി​റ്റു വ​ര​വാ​ണ് ഓ​ണ​ക്കി​റ്റി​ലൂ​ടെ സ്വ​ന്ത​മാ​ക്കി​യ​ത്.