ഫോണിൽ ഒതുങ്ങാതെ ഒത്തുകൂടുന്ന വേദികൾ ആയിരിക്കണം ഗ്രന്ഥശാലകൾ: മന്ത്രി ബാലഗോപാൽ
1590550
Wednesday, September 10, 2025 6:24 AM IST
എഴുകോൺ :സാങ്കേതികവിദ്യ വ്യക്തികളെ ഫോണുകളിലേക്ക് ചുരുക്കുന്ന കാലത്ത് ആളുകൾക്ക് ഒത്തുകൂടാൻ അവസരമൊരുക്കുന്ന വേദികളാകണം ഗ്രന്ഥശാലകളെന്ന് മന്ത്രി കെ. എൻ. ബാലഗോപാൽ.
പുതുശേരിക്കോണം വിവേകദായിനി ലൈബ്രറി ആൻഡ് റീഡിംഗ് റൂം ഓണാഘോഷ - വാർഷിക പരിപാടികളുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
വായനയിലൂടെ നേടിയ അറിവ് മനുഷ്യ നന്മയ്ക്കും പുരോഗതിക്കും ഉപയോഗപ്പെടുത്തണം. സാങ്കേതികവിദ്യ അർഥവത്തായി ഉപയോഗിക്കാൻ അറിവും, വിവേകവും ആവശ്യമാണ്. വിവിധ മത്സരങ്ങളിൽ സമ്മാനം നേടിയവർക്കുള്ള ഉപഹാരം, വിദ്യാഭ്യാസ അവാർഡ് എന്നിവയുടെ വിതരണ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.
പ്രസിഡന്റ് സി. ആർ. സുനിൽ ബാബു അധ്യക്ഷനായി. സെക്രട്ടറി എ. അൽ അമീൻ, ജനറൽ കൺവീനർ, അഡ്വ. ജി.എസ്. സന്തോഷ്കുമാർ, ജോയിന്റ് കൺവീനർമാരായ ആർ. ദേവിക, റഹീംകുട്ടി, മുൻ പഞ്ചായത്ത് അംഗം അനിത എന്നിവർ പ്രസംഗിച്ചു.