കോണ്‍ഗ്രസ് ജനകീയ പ്രതിഷേധ സദസ് നടത്തി
1590784
Thursday, September 11, 2025 6:52 AM IST
കൊല്ലം: ചൊവ്വല്ലൂര്‍ മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് വി. എസ്. സുജിത്തിനെ അകാരണമായി തല്ലിചതച്ച പോലീസ് ഉദ്യോഗസ്ഥരെ പിരിച്ച് വിടണമെന്ന് ആവശ്യപ്പെട്ട് ജില്ലയിലെ പോലീസ് സ്റ്റേഷനുകള്‍ക്ക് മുന്നില്‍ മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തില്‍ ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിച്ചു.
ജില്ലാതല ഉദ്ഘാടനം കൊട്ടാരക്കര പോലീസ് സ്റ്റേഷന് മുന്നില്‍ കോണ്‍ഗ്രസ് വര്‍ക്കിംഗ് കമ്മിറ്റി അംഗം കൊടിക്കുന്നില്‍ സുരേഷ് എം പി നിര്‍വഹിച്ചു.
കുണ്ടറ - കണ്ണനല്ലൂര്‍ കെ പി സി സി വര്‍ക്കിംങ് പ്രസിഡന്റ് പി സി . വിഷ്ണുനാഥ് എം എല്‍ എ, കൊല്ലം ഈസ്റ്റ്, അഞ്ചാലുംമൂട് - ബിന്ദുകൃഷ്ണ, അഞ്ചല്‍ - എം എം നസീര്‍, ശൂരനാട് - കെ. സി. രാജന്, ഇരവിപുരം - എ. ഷാനവാസ്ഖാന്, പുനലൂര്‍ - ചാമക്കാല ജ്യോതികുമാര്‍, കൊട്ടിയം - കെ. ബേബിസണ്‍, ചാത്തന്നൂര്‍ - തൊടിയൂര്‍ രാമചന്ദ്രന്, ശാസ്താംകോട്ട - പി. ജര്‍മ്മിയാസ്, കിഴക്കേ കല്ലട - എം. വി. ശശികുമാരന് നായര്‍, പത്തനാപുരം - സി. ആര്. നജീബ്, തെന്മല - കെ. ശശിധരന്, എഴുകോണ്‍ - സവിന്‍ സത്യന് - കൊല്ലം വെസ്റ്റ് - സൈമണ്‍ അലക്സ്, പള്ളിത്തോട്ടം - എ. കെ. ഹഫീസ്, കിളികൊല്ലൂര്‍ - സൂരജ് രവി, പുത്തൂര്‍ - ബിന്ദുജയന്‍, പാരിപ്പള്ളി - പി. പ്രതീഷ്കുമാര്‍, പൂയപ്പള്ളി - ജയചന്ദ്രന്, ചവറ - ആര്. അരുണ്‍രാജ്, ശക്തികുളങ്ങര - സേതുനാഥപിള്ള, പരവൂര്‍ - നെടുങ്ങോലംരഘു എന്നിവര്‍ ജനകീയ പ്രതിഷേധ സദസുകള്‍ ഉദ്ഘാടനം ചെയ്തു.
ചവറയിൽ
ചവറ : കുന്നംകുളത്ത് യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ്സുജിത്തിനെ മര്‍ദിച്ച സംഭവത്തിലുള്‍പ്പെട്ട പോലീസുകാരെ ജോലിയില്‍ നിന്നും പിരിച്ചു വിടണമെന്നാവശ്യപ്പെട്ട് മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി യുടെ ആഭിമുഖ്യത്തിൽ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചവറ പോലീസ് സ്റ്റേഷനിലേക്ക് പ്രതിഷേധ മാര്‍ച്ച് നടത്തി.
കരുനാഗപ്പള്ളി, ചവറ, തെക്കുംഭാഗം പോലീസ് സ്റ്റേഷനുകളില്‍ നിന്നും കൂടുതല്‍ പോലീസുകാരെയും വിന്യസിച്ചിരുന്നു. തട്ടാശ്ശേരിയിൽ നിന്നും പ്രകടനമായെത്തിയ പ്രതിഷേധം സ്റ്റേഷന് മുന്നിലെത്തി. തുടര്‍ന്ന് പ്രവര്‍ത്തകര്‍ ബാരിക്കേഡ് മറികടക്കാന്‍ ശ്രമിച്ചു.
ഇതിനിടയില്‍ ബാരിക്കേഡിൽ തട്ടി യൂത്ത് കോണ്‍ഗ്രസ് പ്രവര്ത്തകന് അനിലിന്റെ നെറ്റി പൊട്ടി. പോലീസും പ്രതിഷേധക്കാരും തമ്മിൽ ഇതോടെ ഉന്തും തള്ളും ഉണ്ടായി. പ്രതിഷേധ സമരം ഡിസിസി വൈസ് പ്രസിഡന്റ് ആര്.അരുണ്‍ രാജ് ഉദ്ഘാടനം ചെയ്തു.
നേതാക്കളായ ആര്. ജയകുമാര്‍, ചവറ ഹരീഷ് കുമാര്‍,പി.ആര് ജയപ്രകാശ്, കിഷോര്‍ അമ്പിലാക്കര, മേച്ചേഴ്ത്ത് ഗിരീഷ്, സന്തോഷ് തുപ്പാശേരി,പന്മന ജി. വേലായുധന് കുട്ടി,വി. മനോഹരന് തുടങ്ങിയവര്‍ നേതൃത്വം നല്കി.
കുളത്തൂപ്പുഴയിൽ
കുളത്തൂപ്പുഴ. കുന്നംകുളത്ത് പോലീസ് കസ്റ്റഡി മർദ്ദനത്തിനെതിരെ കുളത്തൂപ്പുഴയിൽ ഈസ്റ്റ് ,വെസ്റ്റ് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ധർണ നടന്നു. കുളത്തുപ്പുഴ കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ നിന്നും ആരംഭിച്ച മാർച്ച് ടൗൺ ചുറ്റി പോലീസ് സ്റ്റേഷൻ റോഡിൽ എത്തിയപ്പോൾ പോലീസ് ബാരിക്കേഡ് വെച്ച് തടഞ്ഞു. ഐഎൻടിയുസി പുനലൂർ മണ്ഡലം പ്രസിഡൻറ് സാബു എബ്രഹാം ധർണ ഉദ്ഘാടനം ചെയ്തു.
കോൺഗ്രസ് കുളത്തൂപ്പുഴ ഈസ്റ്റ് വെസ്റ്റ് മണ്ഡലം പ്രസിഡന്റുമാരായ സൈനബ ബീവി, കെ .കെ. കുര്യൻ, ഗ്രാമപഞ്ചായത്ത് അംഗങ്ങളായ സുഭിലാഷ് കുമാർ, സന്തോഷ് കുമാർ, ഷീല സത്യൻ, കോൺഗ്രസ് നേതാക്കളായ പ്ലാവിള ശരീഫ്, എ. എസ്. നിസാം തുടങ്ങിയവർ പ്രസംഗിച്ചു.
അഞ്ചലിൽ
അഞ്ചല്‍ : യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് സുജിത്തിനെ കുന്നംകുളം പോലീസ് സ്റ്റേഷനിൽ ഭീകരമായി മർദിച്ച പോലീസ് ഉദ്യോഗസ്ഥരെ സർവീസിൽ നിന്നു പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടു കോൺഗ്രസ് ഏരൂർ ആയിരനല്ലൂർ അലയമൺ മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ ഏരൂർ പോലീസ് സ്റ്റേഷനു മുന്നില്‍ ജനകീയ പ്രതിഷേധ സദസ് സംഘടിപ്പിച്ചു. കെ പി സി സി സെക്രട്ടറി അഡ്വ. സൈമൺ അലക്സ് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ഏരൂർ മണ്ഡലം പ്രസിഡന്റ് ഗീവർഗീസ് അധ്യക്ഷത വഹിച്ചു.
ഡിസി സി ജനറൽ സെക്രട്ടറി അഡ്വ. എസ്.ഇ. സഞ്ചയ്ഖാൻ, പി.ബി.വേണുഗോപാൽ, തോയിത്തല മോഹനൻ, എം.എം. സാദിഖ്, ഡെനിമോൻ, നെട്ടയം സുജി, സി. ജെ. ഷോം, പി.റ്റി.കൊച്ചുമ്മച്ചൻ, പത്തടി സുലൈമാൻ, ബിജു അയിലറ, ശശിധരൻ പിള്ള, മൻസൂർ, അരവിന്ദ്, അനുരാജ്, ഷാജി, ലതാ സുനിൽ, സജീന ഷിബു, സജി ഇല്ലിക്കൽ, എന്നിവർ പ്രസംഗിച്ചു.
കുണ്ടറയിൽ
കുണ്ടറ : പോലീസ് മർദനമേൽക്കുന്ന നിരപരാധികളെ പാർട്ടി നോക്കാതെ കോൺഗ്രസ് സംരക്ഷിക്കുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്റ് പി .സി .വിഷ്ണുനാഥ് എം എൽ എ. കുണ്ടറയിൽ കോൺഗ്രസിന്റെ ജനകീയ പ്രതിഷേധ സദസ് ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
കുണ്ടറ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പരിപാടിയിൽ ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ്് രാജു .ഡി. പണിക്കർ അധ്യക്ഷനായി.
ഡിസിസി ജനറൽ സെക്രട്ടറി ആന്റണി ജോസ്, യുഡിഎഫ് ചെയർമാൻ കുരീപ്പള്ളി സലീം, കെ. ബാബുരാജൻ, നീരൊഴുക്കിൽ സാബു, അനീഷ് പടപ്പക്കര, പെരുനാട് മുരളി, വിളവീട്ടിൽ മുരളി, കുണ്ടറ സുബ്രഹ്മണ്യം, സിന്ധു ഗോപൻ, തുടങ്ങിയവർ പ്രസംഗിച്ചു.