മൂന്നു മെമു ട്രെയിനുകൾക്ക് ഇന്ന് 12 കോച്ചുകൾ മാത്രം
1591068
Friday, September 12, 2025 6:07 AM IST
കൊല്ലം: സംസ്ഥാനത്ത് 16 കോച്ചുകളുമായി സർവീസ് നടത്തുന്ന മൂന്നു മെമു ട്രെയിനുകളിൽ ഇന്ന് 12 കോച്ചുകൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂവെന്നു റെയിൽവേ അധികൃതർ അറിയിച്ചു.
കൊല്ലം - ആലപ്പുഴ , ആലപ്പുഴ - എറണാകുളം ജംഗ്ഷൻ , എറണാകുളം ജംഗ്ഷൻ -ഷൊർണൂർ എന്നീ മെമു ട്രെയിനുകളിലാണ് കോച്ചുകളുടെ എണ്ണം ഒരു ദിവസത്തേയ്ക്കുമാത്രം കുറച്ചിട്ടുള്ളത്.
അറ്റകുറ്റപ്പണികൾ നടക്കുന്നതിനാലാണ് 16 കോച്ച് മെമുവിന് പകരം താത്ക്കാലികമായി 12 കോച്ച് മെമു ക്രമീകരിച്ചതെന്നും അധികൃതർ വ്യക്തമാക്കി.