സ്ത്രീകളെ ശല്യപ്പെടുത്തിയ യുവാവിനെ അറസ്റ്റ് ചെയ്തു
1590773
Thursday, September 11, 2025 6:51 AM IST
കുണ്ടറ:സ്ത്രീകളെ ശല്യപ്പെടുത്തിയ യുവാവിനെ കൊട്ടിയം പോലീസ് അറസ്റ്റ് ചെയ്തു.ഉമയനല്ലൂർ, പട്ടരുമുക്ക് ആദിൽ മൻസിലിൽ,അൻവർഷാ (22) ആണ് അറസ്റ്റിലായത്. കഴിഞ്ഞദിവസം രാത്രി 7.45 ന് ഉമയനല്ലൂർ കല്ലുകുഴിയിൽ വച്ച് സ്കൂട്ടറിൽ വരികയായിരുന്ന മൈലാപ്പൂർസ്വദേശിനിയെ ബൈക്കിൽ വന്ന പ്രതി ശല്യപ്പെടുത്തിയതായാണ് കേസ്.
കണ്ടുനിന്നവർ പിൻന്തുടർന്നെങ്കിലും പിടിക്കാനായില്ല. നാട്ടുകാർ പോലീസിൽ വിവരമറിയിച്ചതിനെ തുടർന്ന് ഇരുചക്ര വാഹനത്തിന്റെ നമ്പർ പരിശോധിച്ച പോലീസ് അൻവർഷായെ വീട്ടിൽ നിന്നും അറസ്റ്റ് ചെയ്യുകയായിരുന്നു.
കൊട്ടിയം, ഇരവിപുരം സ്റ്റേഷനുകളിൽസമാനമായ കേസിൽ ഇയാൾ ജയിൽ ശിക്ഷ അനുഭവിച്ചിട്ടുണ്ട്. എസ് ഐ നിതിൻ നളന്റെ നേതൃത്വത്തിലുളള പോലീസ് സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. മെഡിക്കൽ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കി.