വയോധികൻ മരിച്ച നിലയിൽ
1590452
Wednesday, September 10, 2025 2:37 AM IST
കുളത്തൂപ്പുഴ: വലിയേല താഴെ ജംഗ്ഷനിൽ നിന്നും സാംനഗറിലേക്ക് പോകുന്ന കാവുപള്ളി റോഡിനു സമീപം തോട്ടിൽ വയോധികനെ മരിച്ച നിലയിൽ കണ്ടെത്തി. രാവിലെ ഇതിലെ നടന്നുപോവുകയായിരുന്ന നാട്ടുകാരനാണ് മൃതദേഹം ആദ്യം കാണുന്നത്.
സാം നഗർ ആശാരികോണം വായിലിറക്കത്ത് വീട്ടിൽ ശശി (58) ആണ് മരിച്ചത്. കൊല്ലത്തുനിന്നും ഫോറൻസിക് ഉദ്യോഗസ്ഥർ എത്തി പരിശോധനകൾ നടത്തി. പോലീസ് നടപടികൾക്കുശേഷം മൃതദേഹം പോസ്റ്റ്മോർട്ടത്തിനായി പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റി. ഭാര്യ: അമ്പിളി. മക്കൾ: സതി, സന്ധ്യ.