കൊട്ടാരക്കരയിൽ കേന്ദ്രീയ വിദ്യാലയം യാഥാർഥ്യമാകുന്നു: കൊടിക്കുന്നിൽ സുരേഷ് എംപി
1591315
Saturday, September 13, 2025 6:18 AM IST
കൊട്ടാരക്കര : കേന്ദ്രീയ വിദ്യാലയം അടുത്ത അധ്യയന വർഷം പ്രവർത്തനമാരംഭിക്കുമെന്നു കൊടിക്കുന്നിൽ സുരേഷ് എംപി. കേന്ദ്രീയ വിദ്യാലയം താത്കാലികമായി ആരംഭിക്കുന്നതിനായി കൊട്ടാരക്കരയിൽ കണ്ടെത്തിയ ഓർത്തഡോക്സ് സഭയുടെ ഉടമസ്ഥതയിലുള്ള മാർ ബസേലിയസ് സ്കൂൾ കെട്ടിടം ഉദ്യോഗസ്ഥരോടൊപ്പം സന്ദർശിച്ച ശേഷം പ്രതികരിക്കുകയായിരുന്നു എംപി.
കേന്ദ്രീയ വിദ്യാലയം താൽക്കാലികമായി സ്ഥാപിക്കുന്നതിനായി കണ്ടെത്തിയ കെട്ടിടത്തിന്റെ ഫിറ്റ്നസ് പരിശോധിക്കുന്നതിനായി കേന്ദ്രീയ വിദ്യാലയം സംഘംചുമതലപ്പെടുത്തിയതനുസരിച്ച് കൊല്ലം കേന്ദ്രീയ വിദ്യാലയം പ്രിൻസിപ്പൽ, പുനലൂർ ആർഡിഒ, പിഡബ്ല്യുഡി എൻജിനീയർ, ആർക്കിടെക്റ്റ് അടക്കമുള്ള ഉദ്യോഗസ്ഥരുടെ സംഘമാണ് എംപിയുടെ ആവശ്യപ്രകാരം കൊട്ടാരക്കരയിൽ എത്തിയത്.
എംപി കേന്ദ്ര-സംസ്ഥാന വകുപ്പുകളിലെ ഉദ്യോഗസ്ഥരോടൊപ്പം നടത്തിയ സന്ദർശനത്തിൽ കൊട്ടാരക്കര മുൻസിപ്പൽ ചെയർമാൻ ഉണ്ണികൃഷ്ണമേനോൻ, വൈസ് ചെയർമാൻ ബിജി ഷാജി, ഡിസിസി ജനറൽ സെക്രട്ടറി പി .ഹരികുമാർ, കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് കെ.ജി .അലക്സ്, സിപിഎം ഏരിയ കമ്മറ്റി സെക്രട്ടറി ജോൺസൺ, നഗരസഭ കൗൺസിലർമാർ തുടങ്ങിയവർ പങ്കെടുത്തു.