അദാലത്ത് സംഘടിപ്പിച്ചു
1591317
Saturday, September 13, 2025 6:18 AM IST
കുണ്ടറ : പി.സി. വിഷ്ണുനാഥ് എംഎൽഎയുടെ നേതൃത്വത്തിൽ മണ്ഡലത്തിലെ ജനങ്ങളുടെ പരാതികൾ കേൾക്കുന്നതിനും പരിഹാരം കാണുന്നതിനുമായി അദാലത്ത് സംഘടിപ്പിച്ചു. തീർപ്പാക്കാൻ കഴിയാവുന്ന പരാതികൾ തൽസമയം തീർപ്പ് കൽപ്പിക്കുകയും സർക്കാരിലേക്ക് സമർപ്പിക്കേണ്ട പരാതികൾ അതാത് വകുപ്പുകൾ വഴി സർക്കാരിലേക്ക് സമർപ്പിക്കുകയും ചെയ്തു.
നിയമപരമായ പരിഹാരം ആവശ്യമായ വിഷയങ്ങൾ നിയമസഭയിൽ ഉന്നയിക്കുമെന്നും പി.സി .വിഷ്ണുനാഥ് എംഎൽഎ പറഞ്ഞു.