മോണ്ടിസോറി ഗ്ലോബൽ സ്കൂൾ ഉദ്ഘാടനം
1591314
Saturday, September 13, 2025 6:18 AM IST
കുണ്ടറ: കുണ്ടറ പെരുമ്പുഴയിൽ ഗ്രീൻ ട്രീസ് മോണ്ടിസോറി ഗ്ലോബൽ സ്കൂൾ ഉദ്ഘാടനം മന്ത്രി ജെ. ചിഞ്ചുറാണി നിർവഹിച്ചു. ഗ്രീൻ ട്രീസ് എഡ്യൂ പാർക്കിംഗ് മാനേജിംഗ് ഡയറക്ടർ ഐസക് ഈപ്പന്റെഅധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ പി.സി. വിഷ്ണുനാഥ് എംഎൽഎ സ്കൂളിന്റെ അഫിലിയേഷൻ സർട്ടിഫിക്കറ്റ് വിതരണം ചെയ്തു.
മുൻ മന്ത്രി ജെ. മേഴ്സിക്കുട്ടിയമ്മ മോണ്ടിസോറി ഗ്ലോബൽ സ്കൂളിന്റെ ലോഗോ പ്രകാശനം ചെയ്തു. ഇളമ്പള്ളൂർ പഞ്ചായത്ത് പ്രസിഡന്റ് എസ്.ഡി. അഭിലാഷ് മുഖ്യ പ്രഭാഷണം നടത്തി.
നെടുമ്പന പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജി. സുധാകരൻ നായർ,മുഖത്തല ബ്ലോക്ക് പഞ്ചായത്ത് മെമ്പർ അഡ്വ.ഫറോക്ക് നിസാർ, പെരുമ്പുഴ ഗോപാലകൃഷ്ണപിള്ള, കരിപ്ര പഞ്ചായത്ത് അംഗം സന്തോഷ് സാമുവൽ കൊട്ടാരക്കര, യുഐടി പ്രിൻസിപ്പൽ ഡോ. എൻ. ശശികുമാർ, ഗ്രീൻപീസ് എഡ്യൂ പാർക്ക് ജനറൽ മാനേജർ തോമസ് മാത്യു, എൻ .ജോയി തുടങ്ങിയവർ പ്രസംഗിച്ചു.