ജില്ലാ റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് 27ന് തുടങ്ങും
1591311
Saturday, September 13, 2025 6:18 AM IST
കൊല്ലം: ജില്ലാ കേഡറ്റ് സബ് ജൂണിയർ, ജൂണിയർ, സീനിയർ, മാസ്റ്റേഴ്സ് റോളർ സ്കേറ്റിംഗ് ചാമ്പ്യൻഷിപ്പ് 27,28 തീയതികളിൽ കൊല്ലത്ത് നടത്താൻ അസോസിയേഷൻ ജില്ലാ കമ്മിറ്റി തീരുമാനിച്ചു. ക്വാഡ്, ഇൻലൈൻ സ്പീഡ് സ്കേറ്റിംഗ് (റോഡ്, റിങ്ക്), റോളർ ഹോക്കി, ആർട്ടിസ്റ്റിക്, റോളർ സ്കൂട്ടർ, സ്കേറ്റ് ബോർഡിംഗ്, ഇൻലൈൻ ആൽപൈൻ, ഇൻലൈൻ ഡൗൺഹിൽ തുടങ്ങിയ മത്സരങ്ങളും നടത്തും.
ചാമ്പ്യൻ ഷിപ്പിൽ പങ്കെടുക്കുന്നവർ ആധാർ കാർഡ് ഉപയോഗിച്ച് ഇന്ത്യസ്കേറ്റ്.കോമിൽ പേര് രജിസ്റ്റർ ചെയ്ത ഫോം, www. rollersportskerala.org-ൽ രജിസ്റ്റർ ചെയ്ത ഓൺലൈൻ എൻട്രി ഫോം, പഠിക്കുന്ന സ്ഥാപനത്തിൽനിന്നുള്ള ജനന തീയതി തെളിയിക്കുന്ന സർട്ടിഫിക്കറ്റ്, ആധാർ കാർഡ് കോപ്പി, എൻട്രി ഫീസ് എന്നിവ 21ന് വൈകുന്നേരം അഞ്ചിനു മുമ്പ് ഹാജരാക്കണം.
രജിസ്ട്രേഷൻ അവസാന തീയതി 20. യോഗത്തിൽ ജില്ലാ റോളർ സ്കേറ്റിങ് അസോസിയേഷൻ പ്രസിഡന്റ് എൻ.ശങ്കരനാരായണ പിള്ള അധ്യക്ഷനായി. ജില്ലാ സെക്രട്ടറി പി.ആർ. ബാലഗോപാൽ, എസ്.ബിജു, പി.അശോകൻ, തുടങ്ങിയവർ പ്രസംഗിച്ചു.
സംസ്ഥാന ചാമ്പ്യൻഷിപ്പിലേക്കുള്ള ജില്ലാ ടീമിനെ ഈ മത്സരത്തിൽനിന്നു തെരഞ്ഞെടുക്കും. വിശദവിവരങ്ങൾക്ക് ഫോൺ: 9447230830.