യുണൈറ്റഡ് മർച്ചന്റ്സ് ചേമ്പറിന്റെ പ്രക്ഷോഭ സമരം 16ന്
1591563
Sunday, September 14, 2025 5:42 AM IST
കൊല്ലം: ബാങ്കുകളിലെ ഇടപാടുകാരായ ഉപയോക്താക്കൾക്ക് നൽകേണ്ട സൗജന്യ സേവനങ്ങളുടെ പേരിൽ ചൂഷണം ചെയ്യുന്നെന്ന് ആരോപിച്ച് യുണൈറ്റഡ് മർച്ചന്റ്സ് ചേന്പർ പ്രക്ഷോഭ സമരം നടത്തുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. 16ന് യുണൈറ്റഡ് മർച്ചന്റ് സ് ചേംമ്പർ സംസ്ഥാന കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ റിസർവ് ബാങ്ക് ഓഫ് ഇന്ത്യയുടെ എറണാകുളം ശാഖയിലേക്ക് വ്യാപാരികളുടെ പ്രതിഷേധ മാർച്ചും തുടർന്ന് ഓഫീസിനു മുന്നിൽ പ്രതിഷേധ ധർണയും നടത്തും.
പ്രതിഷേധ ധർണയുടെ ഉദ്ഘാടനം ബെന്നി ബെഹനാൻ എം പി നിർവഹിക്കും. യുണൈറ്റഡ് മർച്ചന്റ്സ് ചേംബർ സംസ്ഥാന പ്രസിഡന്റ് ജോബി. വി. ചുങ്കത്ത് അധ്യക്ഷത വഹിക്കും. സംസ്ഥാന ജനറൽ സെക്രട്ടറി ടി.എഫ്. സെബാസ്റ്റ്യൻ ,സംസ്ഥാന നേതാക്കളായ നിജാം ബഷി. സി.എച്ച്. ആലികുട്ടിഹാജി, വി.എ. ജോസ്, ടി.കെ.ഹെൻട്രി. ടോമി കുറ്റിയാങ്കൽ, ഓസ്റ്റിൻ ബെന്നൻ, കെ. ഗോകുൽദാസ്, ടി.കെ.മൂസ, ഷിനോജ് നരി തൂക്കിൽ, എ.കെ. വേണുഗോപാൽ, പി.എസ്.സിംപസൺ, ടി.പി. ഷെഫീക്ക്, വി.സി. പ്രിൻസ് തുടങ്ങിയവർ നേതൃത്വം നൽകും.
പത്രസമ്മേളനത്തിൽ സംസ്ഥാന ട്രഷററും ജില്ലാ പ്രസിഡന്റുമായ നിജാംബഷി, സംസ്ഥാന നിർവാഹകസമിതി അംഗങ്ങളായ എം.സിദ്ദീഖ് മണ്ണാന്റയ്യം, ഹരിചേനങ്കര, ഫൗസിയ തേവലക്കര, നഹാസ് എന്നിവർ പങ്കെടുത്തു.