കെഎസ്ആർടിസി പത്തനാപുരം ഡിപ്പോയിൽ പുതിയ സര്‍വീസുകള്‍ തുടങ്ങി
1591564
Sunday, September 14, 2025 5:42 AM IST
കൊല്ലം: പത്തനാപുരം കെഎസ്ആർടിസി ഡിപ്പോയിൽ നിന്ന് ആറ് പുതിയ ബസ് സർവീസുകൾ കൂടി ഓടി തുടങ്ങി. പുതിയ സര്‍വീസുകളുടെ ഉദ്ഘാടനം മന്ത്രി കെ. ബി. ഗണേഷ് കുമാർ നിർവഹിച്ചു.
പത്തനാപുരം - വെട്ടിക്കവല - വാളകം - മെഡിക്കല്‍ കോളജ് വഴി തിരുവനന്തപുരം, പത്തനാപുരം - മേലില ക്ഷേത്രം - അറയ്ക്കല്‍ ക്ഷേത്രം - മെഡിക്കല്‍ കോളജ് വഴി തിരുവനന്തപുരം, കന്യാകുമാരി സൂപ്പര്‍ഫാസ്റ്റ്, ഗോവിന്ദമംഗലം - മുണ്ടയം- പട്ടാഴി- മൈലം - കൊട്ടാരക്കര- മീമാത്തിക്കുന്ന് വഴി പുനലൂര്‍, കമുകഞ്ചേരി - എലിക്കാട്ടൂര്‍ വഴി പുനലൂര്‍, പത്തനാപുരം - പട്ടാഴി - ഏനാത്ത് വഴി അടൂര്‍ എന്നീ ആറു സര്‍വീസുകള്‍ക്കാണ് തുടക്കമായത്.
പത്തനാപുരം പഞ്ചായത്ത് പ്രസിഡന്റ് എസ്. തുളസി അധ്യക്ഷനായി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആര്. ആനന്ദവല്ലി, പഞ്ചായത്ത് പ്രസിഡന്റുമാരായ വി. എസ്. കലാദേവി, ആര്. സോമരാജന്, വി. പി. രമാദേവി, കെ. അശോകന്, റെജീന തോമസ്,
ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ആരോമലുണ്ണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് നസീമ ഷാജഹാന്, എടിഒ കെ.ബി. സാം, ജില്ലാ-ഗ്രാമ-ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങള്‍, സ്ഥിരംസമിതി അധ്യക്ഷന്മാര് തുടങ്ങിയവര്‍ പങ്കെടുത്തു.