കല്ലട ചുണ്ടൻ 21ന് നീറ്റിലിറക്കും
1591560
Sunday, September 14, 2025 5:42 AM IST
കൊല്ലം: കല്ലട നിവാസികളുടെ ചിരകാല സ്വപ്നമായിരുന്ന കളിവള്ളം കല്ലട ചുണ്ടൻ 21 ന് രാവിലെ 10.30 നും 11 നും ഇടയ്്ക്ക നീറ്റിലിറക്കുമെന്ന് കല്ലട ചുണ്ടൻ വള്ള സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. കോവൂർ കുഞ്ഞുമോൻ എംഎൽഎ നീരണിയൽ ചടങ്ങ് ഉദ്ഘാടനം ചെയ്യും.
കല്ലട ജലോത്സവ ഫിനിഷിംഗ് പോയിന്റിൽ നടക്കുന്ന ചടങ്ങിൽ പഞ്ചായത്ത് പ്രസിഡന്റ് മിനി സൂര്യകുമാർ അധ്യക്ഷത വഹിക്കും. വൈസ് പ്രസിഡന്റ് അനീറ്റ, ആർട്ടിസ്റ്റുകളായ രാജേഷ് ശർമ്മ, റോജിൻ തോമസ് എന്നിവർ പങ്കെടുക്കും.
തുടർന്ന് വള്ളസദ്യയും കലാകായിക പരിപാടികളും ഉണ്ടാവും. പത്രസമ്മേളനത്തിൽ പ്രസിഡന്റ് സന്തോഷ് അടൂരാൻ ,സെക്രട്ടറി സനു സോളമൻ, ജോസ് വടക്കേറ്റം, സജു റോമൻകണ്ടത്തിൽ എന്നിവർ പങ്കെടുത്തു.