കു​ണ്ട​റ : ആ​റു​പേ​ർ​ക്ക് പു​തു ജീ​വി​തം ന​ൽ​കി​യ ഐ​സ​ക്കി​ന്‍റെ സം​സ്കാ​ര​ത്തി​ന് മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പം ഒ​രു കാ​മ​റ കൂ​ടിവച്ചാ​ണ് സം​സ്കാ​രം ന​ട​ത്തി​യ​ത്. ചി​ത്ര​ര​ച​ന​യി​ലും സം​ഗീ​ത​ത്തി​ലും അ​ഭി​രു​ചി​യു​ള്ള ഐ​സ​ക്കി​ന്‍റെ മൃ​ത​ശ​രീ​ര​ത്തി​ൽ കാ​മ​റ​യ്ക്കുള്ള പ്ര​ത്യേ​ക​ത എ​ന്താ​ണ് എ​ന്നാ​ണ് വ​ന്ന​വ​രെ​ല്ലാം അ​തി​ശ​യ​ത്തോ​ടെ ചോ​ദി​ച്ച​ത്. ഫോ​ട്ടോ​ഗ്രഫ​ർ എ​ന്ന നി​ല​യി​ൽ ഐ​സ​ക്ക് ജീ​വി​ത​ത്തി​ൽ ആ​ദ്യ​മാ​യി ക്ലി​ക്ക് ചെ​യ്ത എ​ഫ് എം 10 കാ​മ​റ​യാ​യി​രു​ന്നു അ​ത്.

ഐ​സ​ക്കി​ന്‍റെ ഹൃ​ദ​യ​ഭാ​ഗ​ത്തോ​ടു ചേ​ർ​ത്ത് വ​ച്ച് സു​ഹൃ​ത്ത് ഉ​ദ​യ​ൻ പ​റ​ഞ്ഞു. ‘ഇ​ത് എ​ന്‍റേത​ല്ല, നി​ന്‍റേ​താ​ണ്'. 13വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ൻ​പ് കാ​മ​റ ഇ​ങ്ങു ത​ന്നേ​ക്കാ​മോ​യെ​ന്ന ഐ​സ​ക്കി​ന്‍റെ ചോ​ദ്യ​ത്തി​ന് ഇ​ന്ന​ലെ​യാ​ണ് ഉ​ദ​യ​ൻ മ​റു​പ​ടി ന​ൽ​കി​യ​ത്.

ഒ​രു​മി​ച്ച് ഒ​രു കാ​റി​ൽ ബം​ഗ്ളൂ​രു യാ​ത്ര​യി​ലാ​ണ്എ​ഴു​കോ​ൺ ഇ​രു​മ്പ​ന​ങ്ങാ​ട് സ്വ​ദേ​ശി ഉ​ദ​യ​നും കേ​വ​ലം 18 വ​യ​സ് മാ​ത്രം പ്രാ​യ​മു​ള്ള ത​ല​വൂ​ർ വ​ട​കോ​ട് ബ​ഥേ​ൽ ച​രു​വി​ള​യി​ൽ ഐ​സ​ക്ക് ജോ​ർ​ജും പ​രി​ച​യ​പ്പെ​ടു​ന്ന​ത്. കാ​മ​റാ​മാ​നാ​യി​രു​ന്ന ഉ​ദ​യ​ന്‍റെ കൈ​യി​ലി​രു​ന്ന കാ​മ​റ ക​ണ്ട്, ഫോ​ട്ടോ​ഗ്ര​ഫി​യി​ലേ​ക്ക് ത​ന്‍റെ ഭാ​വി​യെ വ​ഴി മാ​റ്റി​യ ഐ​സ​ക്ക് ആ​ദ്യം ക്ലി​ക്ക് ചെ​യ്‌​ത കാ​മ​റ ഇ​താ​യി​രു​ന്നു. ആ ​യാ​ത്ര ക​ഴി​ഞ്ഞ​പ്പോ​ഴേ​ക്കും ഐ​സക്ക് ഫോ​ട്ടോ എ​ടു​ക്കാ​നും പ​ഠി​ച്ചി​രു​ന്നു.

പി​ന്നീ​ട് നാ​ട്ടി​ലെ​ത്തി ഫോ​ട്ടോ​ഗ്ര​ഫി ജീ​വി​ത വ​ഴി​യാ​യി തെ​ര​ഞ്ഞെ​ടു​ത്ത​പ്പോ​ഴും ഉ​ദ​യ​ന്‍റെ ഈ ​കാ​മ​റ പ​ല​പ്പോ​ഴും ഒ​പ്പം കൂ​ട്ടി. ഇ​തി​നി​ട​യി​ലാ​ണ് ആ ​കാ​മ​റ ഇ​ങ്ങു ത​ന്നേ​ക്കു​മോ​യെ​ന്ന് ഐ​സ​ക്ക് ജോ​ർ​ജ് ഉ​ദ​യ​നോ​ടു ചോ​ദി​ച്ചത്. വ​ർ​ഷ​ങ്ങ​ൾ ക​ഴി​ഞ്ഞു അ​പ​ക​ട വി​വ​രം അ​റി​ഞ്ഞ് ഉ​ദ​യ​ൻ ആ​ശു​പ​ത്രി​യി​ലെ​ത്തി​യെ​ങ്കി​ലും ഐ​സ​ക്കി​നെ കാ​ണാ​ൻ ക​ഴി​ഞ്ഞി​ല്ല.

പ്രി​യ​ ച​ങ്ങാ​തി​ക്ക് കാ​മ​റ ന​ൽ​കാ​ൻ ക​ഴി​ഞ്ഞി​ല്ല​ല്ലോ​യെ​ന്ന വേ​ദ​ന​യ്ക്ക് പ​രി​ഹാ​ര​മാ​യാ​ണ് ഐ​സ​ക്കി​ന്‍റെ മൃ​ത​ദേ​ഹ​ത്തി​നൊ​പ്പം ക​ല്ല​റ​യി​ൽ കാ​മ​റ​യും വ​യ്ക്കാ​മെ​ന്നു ഉ​ദ​യ​ൻ തീ​രു​മാ​നി​ക്കു​ന്ന​ത്. മ​റ്റൊ​രു സു​ഹൃ​ത്ത് വ​ഴി വീ​ട്ടു​കാ​രു​ടെ​യും പ​ള്ളി വി​കാ​രി​യു​ടെ​യും സ​മ്മ​ത​ത്തോ​ടെ ഒ​ടു​വി​ൽ മൃ​ത​ദേ​ഹ​ത്തോ​ടൊ​പ്പം പ്രി​യ​പ്പെ​ട്ട​വ​ൻ ചോ​ദി​ച്ച കാ​മ​റ​യും അടക്കം ചെയ്തു.