അന്ധവിശ്വാസങ്ങൾ ജനങ്ങൾ ഒഴിവാക്കണം: മന്ത്രി കെ.ബി. ഗണേഷ് കുമാർ
1591811
Monday, September 15, 2025 6:11 AM IST
പാരിപ്പള്ളി:ക്ഷേത്ര ആരാധനയും വിശ്വാസവും ജീവിതത്തിന്റെ ഭാഗമാണെന്നും കവലകളിൽ കുട്ടിച്ചാത്തൻ സേവ പോലുള്ള കപട വിശ്വാസങ്ങളും അന്ധവിശ്വാസങ്ങളും ജനങ്ങൾ ഒഴിവാക്കണമെന്നും എൻഎസ്എസ് ഡയറക്ടർ ബോർഡ് മെമ്പറും മന്ത്രിയുമായ കെ . ബി. ഗണേശ് കുമാർ .
കിഴക്കനേല കിഴക്ക് ശ്രീ മഹാദേവ എൻഎസ്എസ് കരയോഗമന്ദിരത്തിന്റെയും ചട്ടമ്പിസ്വാമി ജയന്തി ആഘോഷവും വനിതാ സമാജം രണ്ടാം വാർഷിക ആഘോഷവും ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
എൻഎസ്എസ് ചാത്തന്നൂർ താലൂക്ക് യൂണിയൻ പ്രസിഡന്റ് ചാത്തന്നൂർ മുരളി അധ്യക്ഷത വഹിച്ചു. യൂണിയൻ വൈസ് പ്രസിഡന്റ്പരവൂർ മോഹൻദാസ് , താലൂക്ക് യൂണിയൻ സെക്രട്ടറി പി.എം. പ്രകാശ് കുമാർ, കരയോഗം പ്രസിഡന്റ് പാരിപ്പള്ളി വിനോദ്, സെക്രട്ടറി കെ. അനിൽകുമാർ, വിജയൻ പിള്ള, മുരളീധരകുറുപ്പ്, ജലജകുമാരി, ജയചന്ദ്രബാബു , വിലാസിനി അമ്മ, എ.കെ. ശശികല, ജി. രതിഭായ് എന്നിവർ പ്രസംഗിച്ചു.
ചട്ടമ്പിസ്വാമി ജയന്തിയോടനുബന്ധിച്ച് കുറ്റിക്കാട്ട് ശ്രീ ഭദ്രാദേവി ക്ഷേത്രത്തിൽനിന്ന് ആരംഭിച്ച ജയന്തി ഘോഷയാത്രയ്ക്ക് വനിതാ സമാജം പ്രസിഡന്റ് മിനി കൃഷ്ണൻ, സെക്രട്ടറി ആർ.വൃന്ദ, രമ്യ അനിൽ, ആദിത്യ എം കൃഷ്ണൻ, എ. ആർ. രോഹിത്ത്, പ്രസന്നകുമാർ, ത്രികർത്തൻ, ബൈജുജി ഉണ്ണിത്താൻ, ജി.ആർ. നായർ, തുടങ്ങിയവർ നേതൃത്വം നൽകി.