തിരുമുക്കിലെ അടിപ്പാത നിർമാണത്തിലെ അപാകത; ഹർത്താലും മനുഷ്യച്ചങ്ങലയും 17ന്
1591813
Monday, September 15, 2025 6:11 AM IST
ചാത്തന്നൂർ: തിരുമുക്കിൽ വലിയ വാഹനങ്ങൾ കടന്നുപോകുവാൻ കഴിയുന്ന തരത്തിൽ അടിപ്പാത നിർമിക്കണമെന്ന് ആവശ്യപ്പെട്ട് 17ന് ഉച്ചയ്ക്ക് ഒന്നുമുതൽ ചാത്തന്നൂർ, പരവൂർ മേഖലകളിലെ കടകമ്പോളങ്ങൾ അടച്ച് ഹർത്താൽ ആചരിക്കുവാനും വൈകുന്നേര അഞ്ചിന് തിരുമുക്ക് മുതൽ ചാത്തന്നൂർ വരെ മനുഷ്യചങ്ങല തീർക്കാനും തുടർന്ന് സർവകക്ഷി യോഗം നടത്തുവാനും തിരുമുക്ക് അടിപ്പാത സമരസമിതി തീരുമാനിച്ചു.
വിവിധ സംഘടനകളുടെ സംയുക്ത യോഗത്തിലാണ് തിരുമുക്ക് അടിപ്പാത സമരസമിതി രൂപീകരിച്ചത്. ചാത്തന്നൂർ വികസന സമിതി ചെയർമാൻ ജി. രാജശേഖരൻ അധ്യക്ഷത വഹിച്ചു.
അഡ്വ.സത്ജിത്ത്, ജി.പി.രാജേഷ്, സന്തോഷ് പാറയിൽ കാവ്, ഷൈൻ എസ് കുറുപ്പ്, ടി. ദിജു, എസ്.വി.അനിത്ത് കുമാർ, ജോൺ എബ്രഹാം, പി.കെ. മുരളീധരൻ , ശശിധരൻ, ആർ .രാധാകൃഷ്ണപിള്ള , രാജീവ്.വി.എസ്, ഗോപൻ വി.എസ്.എം.ഷാജഹാൻ, തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്ത് പ്രസംഗിച്ചു.
ചാത്തന്നൂർ വികസന സമിതി, പരവൂർ പ്രൊട്ടക്ഷൻ ഫാറം, പരവൂർകാർ കൂട്ടായ്മ, പരവൂർ യുവജന കൂട്ടായ്മ ,വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ എന്നിവർ പങ്കെടുത്ത യോഗത്തിൽ കെ. കെ .നിസാർ , പി.കെ. മുരളീധരൻ, സന്തോഷ് പാറയിൽ കാവ്, ഷൈൻ എസ് കുറുപ്പ് എന്നിവരടങ്ങിയ തിരുമുക്ക് അടിപ്പാത സമരസമിതി രുപീകരിച്ചത്.
17ന് നടക്കുന്ന മനുഷ്യചങ്ങലയ്ക്ക് ശേഷം18 മുതൽ തുടർച്ചയായി ഒരു മാസം തിരുമുക്കിൽ റിലേ സത്യഗ്രഹ സമരം നടത്തുന്നതിനും തീരുമാനിച്ചു.നിരവധി നിവേദനങ്ങൾ സമർപ്പിച്ചിട്ടും ചർച്ചകൾ നടന്നിട്ടുംതിരുമുക്ക് അടിപ്പാത സംബന്ധിച്ച് ഇതുവരെയും അനുകൂലമായ ഒരു തീരുമാനം ഉണ്ടായിട്ടില്ല.