നിരവധി മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ
1592051
Tuesday, September 16, 2025 6:36 AM IST
എഴുകോൺ: നിരവധി മോഷണ കേസുകളിലെ പ്രതി അറസ്റ്റിൽ.പാരിപ്പള്ളി പാമ്പുറം കോലായിൽ പുത്തൻവീട്ടിൽ ഗിരീഷ് (41 ) ആണ് പിടിയിലായത്. നെടുമൺകാവിലെ ഒരു ഹോട്ടലിൽ ജോലിക്കാരനായിരുന്ന പ്രതി കഴിഞ്ഞമാസം 50,000 രൂപ കടയിൽ നിന്നും മോഷ്ടിച്ചതിന് എഴുകോൺ പോലീസ് കേസെടുത്തിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പാലക്കാട് നിന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പോലീസ് പറയുന്നത് - ജോലി ചെയ്യുന്ന സ്ഥലങ്ങളിൽ ഉടമയുടെ വിശ്വാസം ആർജിച്ചതിനുശേഷം മോഷണം നടത്തി പോവുകയാണ് രീതി. മോഷണം, കൊലപാതകശ്രമം ഉൾപ്പെടെ നിരവധി കേസുകളിൽ ഇയാൾ പ്രതിയാണ്.
കൊട്ടാരക്കര ഡിവിഎസ്പി ബൈജു കുമാറിന്റെ നിർദേശാനുസരണം എഴുകോൺ എസ്എച്ച്ഒ സുധീഷ് കുമാർ, എസ്ഐമാരായ രജിത്ത്, സന്തോഷ് കുമാർ, മേരി മോൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ പ്രതിയെ അറസ്റ്റ് ചെയ്തത്.