മൃഗങ്ങളെ കൊല്ലാനുള്ള നിയമം: കര്‍ഷക ജനതയെ കബളിപ്പിക്കാനെന്ന് കര്‍ഷക കോണ്‍ഗ്രസ്
1592054
Tuesday, September 16, 2025 6:37 AM IST
അഞ്ചല്‍ : മനുഷ്യ ജീവന് ഭീഷണിയാകുന്ന വന്യ മൃഗങ്ങളെ കൊല്ലാന്‍ അനുമതി നല്കുന്ന നിയമത്തിന് അനുമതി നല്‍കിയത് കര്‍ഷക ജനതയെ കബളിപ്പിക്കാനെന്ന് കേരള കര്‍ഷക കോണ്‍ഗ്രസ് ആരോപിച്ചു. തെരഞ്ഞെടുപ്പ് മുന്നില്‍കണ്ട് മലയോര ജനതയെ ഒപ്പം നിർത്തുന്നതിന് വേണ്ടി നിലവിലുള്ള നിയമം പൊടിതട്ടിയെടുക്കുക മാത്രമാണ് ചെയ്തിട്ടുള്ളതെന്ന് കർഷക കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി വിളക്കുപാറ ദാനിയേൽ ആരോപിച്ചു.
വന്യമൃഗങ്ങളുടെ ആക്രമണത്തിൽ മരണപ്പെട്ടവർക്ക് നിയമാനുസൃതം ലഭിക്കേണ്ട 24 ലക്ഷം രൂപ കൊടുക്കാതെ സർക്കാർ നിയമ ലംഘനം നടത്തുക വഴി മരിച്ചു പോയവരുടെ കുടുംബത്തെ കബളിപ്പിക്കുന്നത് വരുന്ന തെരഞ്ഞെടുപ്പിൽ പ്രതിഫലിക്കുമെന്നും അദ്ദേഹം കൂട്ടിചേർത്തു.