പിക്കപ്പ് വാൻ ചിറയിലേക്ക് മറിഞ്ഞു
1592060
Tuesday, September 16, 2025 6:37 AM IST
അഞ്ചല്‍ : കെഎസ്ആര്‍ടിസി ബസിന് സൈഡ് കൊടുക്കവ് തകര്‍ന്ന പാതയോരത്ത് നിന്നും നിയന്ത്രണംവിട്ട പിക്കപ്പ് വാൻ ചിറയിലേക്ക് മറിഞ്ഞു. ഇന്ന് രാവിലെ 6.30ന് ആയിരുന്നു അപകടം.
അഞ്ചൽ തടിക്കാട് - അറയ്ക്കൽ ചിറയിലേക്കാണ് പിക്കപ്പ് മറിഞ്ഞത്. വലിയ താഴ്ചയിലേക്ക് മറിഞ്ഞുവെങ്കിലും ഡ്രൈവര്‍ പരിക്കുകള്‍ ഏല്ക്കാതെ രക്ഷപ്പെട്ടു. പാതയോരത്ത് ചേര്‍ന്നുള്ള ചിറയുടെ വശങ്ങള് ഇടിഞ്ഞ് തകര്ച്ചയിലായിട്ടു നാളുകളേറെയായി.
അപകടം കൂടി ഉണ്ടായതോടെ നാട്ടുകാര്‍ വലിയ പ്രതിഷേധത്തിലാണ്. ചിറയുടെ വശം അടിയന്തിരമായി പുനര്‍നിർമിച്ച് അപകടാവസ്ഥ ഒഴിവാക്കണമെന്നും അതുവരെ ബാരിക്കേഡ് സ്ഥാപിച്ചുകൊണ്ടു സംരക്ഷണം ഒരുക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.