കുണ്ടറ -റെയിൽവേ മേൽപ്പാല നിർമാണത്തിനായി അതിരടയാള കല്ലുകൾ സ്ഥാപിച്ചു
1592058
Tuesday, September 16, 2025 6:37 AM IST
കുണ്ടറ : പളളിമുക്ക് റെയിൽവേ മേൽപ്പാല നിർമാണത്തിന് ആവശ്യമായ പ്രദേശത്ത് അതിരടയാള കല്ലുകൾ സ്ഥാപിച്ച് ഭൂമിയേറ്റെടുക്കൽ നടപടികൾ ആരംഭിച്ചതായി പി.സി.വിഷ്ണുനാഥ് എംഎൽഎ അറിയിച്ചു. എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെയും പി.സി.വിഷ്ണുനാഥ് എംഎൽഎയുടെയും സാന്നിധ്യത്തിൽ നിർവഹണ ഏജൻസിയായ ആർബിഡിസികെ അതിരടയാള കല്ലുകൾ സ്ഥാപിച്ചു തുടങ്ങി. ഒരാഴ്ച്ചയ്ക്കുളളിൽ അതിരടയാള കല്ലുകൾ സ്ഥാപിച്ചതിന്റെ അലൈമെന്റ് ഡ്രോയിംഗ് തഹസീൽദാർക്ക് സമർപ്പിക്കും.
പദ്ധതിയുടെ അവസാന രൂപരേഖ തയാറാക്കി സമർപ്പിട്ടുണ്ട്. പാലത്തിന്റെ ആകെ നീളം റോഡ് ഭാഗം വരെ 460 മീറ്റർ. അതിൽ പാലത്തിന്റെ നീളം 376 മീറ്ററും. റെയിൽവേയുടെ ഭാഗമായിട്ടുളള മേൽപ്പാല ഭാഗം 25 മീറ്റർ, പാലത്തിന്റെ വീതി 10 മീറ്റർ, നിർമാണത്തിനായി ഏറ്റെടുക്കുന്ന സ്ഥല വിസ്തീർണം193.44 സെന്റാണെന്നും എംഎൽഎ അറിയിച്ചു.