മാലാഖക്കൂട്ടം പദ്ധതി; 23പേർക്ക് കൂടി നിയമനം
1592048
Tuesday, September 16, 2025 6:36 AM IST
കൊല്ലം: സര്‍ക്കാര്‍ ആശുപത്രികളില്‍ രണ്ടു വര്‍ഷത്തെ അപ്രന്റീസ് നിയമനം നല്കുന്ന ജില്ലാ പഞ്ചായത്തിന്റെ ‘മാലാഖക്കൂട്ടം'പദ്ധതിയിലേക്ക് പുതുതായി 23 പേര്‍ക്ക്കൂടി നിയമനം. നവീന സാമൂഹ്യാരോഗ്യ പദ്ധതിയിലൂടെ ജനറല്‍ വിഭാഗത്തില്‍പ്പെട്ട ബിഎസ് സി നഴ്സിംഗ് ബിരുദധാരികള്‍ക്കാണ് 2025-26 ലേക്കുള്ള അവസരം ലഭിച്ചത്.
ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളിലാണ് പ്രവേശനം. നഴ്സിംഗ് ബിരുദധാരികള്‍ക്കു പ്രവര്‍ത്തിപരിചയം നല്കുന്നതിനോടൊപ്പം പരിശീലനംലഭിച്ച പുതിയ തലമുറയിലെ ആരോഗ്യപ്രവര്‍ത്തകരെ സൃഷ്ടിക്കുകയാണ് സ്റ്റൈപന്‍ഡ് സഹിതമുള്ള പദ്ധതിയുടെ ലക്ഷ്യമെന്നു ജില്ലാ പഞ്ചായത്തില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിയമന ഉത്തരവ് കൈമാറിയ പ്രസിഡന്റ് ഡോ. പി. കെ. ഗോപന് വ്യക്തമാക്കി.