വെട്ടിപ്പുഴ - കുതിരച്ചിറ റോഡിന്റെ തകർച്ച; പ്രതിഷേധസംഗമം നടത്തി
1592049
Tuesday, September 16, 2025 6:36 AM IST
പുനലൂർ: തകർന്നു കിടക്കുന്ന പുനലൂർ നഗരസഭയിലെ വെട്ടിപ്പുഴ - കുതിരച്ചിറ റോഡിൽ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തണമെന്ന് ആവശ്യപ്പെട്ടുനാട്ടുകാർ പ്രതിഷേധ സംഗമവും നൈറ്റ് മാർച്ചും സംഘടിപ്പിച്ചു. സ്ത്രീകളും കുട്ടികളും ഉള്‍പ്പെടെ നിരവധി പേര് പങ്കെടുത്തു. കോട്ടൂര്‍ ഭാഗത്ത് നിന്നും ആരംഭിച്ച നൈറ്റ് മാര്‍ച്ച് വെട്ടിപ്പുഴയില് സമാപിച്ചു. ശേഷം ആരംഭിച്ച എംഎല്‍എ റോഡ് ഉപരോധം അര മണിക്കൂറോളം നീണ്ടു.
പവർഹൗസ് കോമളംകുന്ന് വാർഡുകളുടെ അതിർത്തിയിലുള്ള വെട്ടിപ്പുഴ കുതിരച്ചിറ റോഡ് നാലുവർഷമായി തകർന്നു കിടക്കുകയാണ്. എംഎൽഎ ഫണ്ടിൽ നിന്നുമുള്ള പണം ഉപയോഗിച്ച് കൊണ്ട് റോഡ് റീ ടാറിംഗ് ചെയ്യുന്നു എന്നതിന്റെ പേരിൽ ഒരു വര്‍ഷം മുമ്പ് നിർമാണ ഉദ്ഘാടനം നടത്തിയിരുന്നു. ഉദ്ഘാടനം നടത്തിയതിന്റെബില് തുകയും മാറി എടുത്തിരുന്നു. എന്നാല്‍ അതിനുശേഷം നാളിതുവരെയും റോഡിന്റെ അറ്റകുറ്റപ്പണി നടത്താൻ അധികൃതര്‍ തയാറാകാത്തതാണ് ജനങ്ങളെ പ്രകോപിതരാക്കിയത്.
ഇതിനിടെ കരാറുകാരന് റോഡിന്റെ വിവിധ ഭാഗങ്ങളില്‍ കുഴികള്‍ എടുത്തതും മറ്റും കൂടുതല്‍ പ്രതിസന്ധി സൃഷ്ടിച്ചു. റോഡില്‍ പലയിടത്തും മെറ്റല്‍ ഇളകി കിടക്കുന്നത് കാരണം നിരവധി ഇരുചക്രവാഹന യാത്രികര്‍ അപകടത്തില്‍ പെടുന്നത് പതിവാണ്.
റോഡുപണി നടത്താത്തതിനാല്‍ ചില ഇടതുപക്ഷ പ്രവര്‍ത്തകര്‍ നഗരസഭാ സെക്രട്ടറിയെ ഉപരോധിച്ചു വാര്‍ത്ത സൃഷ്ടിച്ചിരുന്നു. ഇതാണ് നാട്ടുകാരെ കൂടുതല്‍ പ്രകോപിപ്പിച്ചത്. എന്നാൽ ഇത് പ്രഹസനം ആണെന്നാണ് നാട്ടുകാര്‍ പറയുന്നത്.
എംഎല്‍എ ഫണ്ട് ഉപയോഗിച്ചുള്ള പ്രവര്‍ത്തികളുടെ നിര്‍വഹണം ജില്ലാ പഞ്ചായത്ത് അസി.എക്സിക്യൂട്ടീവ് എന്‍ജിനിയര്‍ വഴിയാണ്. അപ്പോള്‍ ജനങ്ങളുടെ കണ്ണില്‍ പൊടിയിടാന്‍ വേണ്ടിയാണ് ഉപരോധം നടത്തിയതെന്നാണ്അവർ പറയുന്നത് .
രണ്ടു സ്റ്റാന്‍ഡിംഗ് കമ്മിറ്റി അധ്യക്ഷരുടെ വാര്‍ഡില്‍ വരുന്ന റോഡ് തകര്‍ന്നു കിടന്നിട്ട് നാലു വര്‍ഷം കഴിഞ്ഞിട്ടും അറ്റകുറ്റപ്പണി നടത്താത്തതിനാല്‍ ജനങ്ങളിൽ അമര്‍ഷം പുകയുകയാണ്.