കൊ​ല്ലം: ത​ദ്ദേ​ശ​സ്വ​യം​ഭ​ര​ണ​സ്ഥാ​പ​ന തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ ജി​ല്ല​യി​ല്‍ ആ​കെ 1698 സീ​റ്റു​ക​ള്‍. ഇ​വ​യി​ല്‍ പ​ട്ടി​ക​ജാ​തി/ വ​ര്‍​ഗം ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​മു​ള്ള സ്ത്രീ​ക​ള്‍​ക്ക് 867 സീ​റ്റു​ക​ള്‍ സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​നു 221 സം​വ​ര​ണ സീ​റ്റു​ക​ളും 123 സീ​റ്റു​ക​ള്‍ പ​ട്ടി​ക​ജാ​തി​യി​ല്‍​പ്പെ​ട്ട സ്ത്രീ​ക​ള്‍​ക്കു മാ​ത്ര​മാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​നു സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന​തു ര​ണ്ട് സീ​റ്റു​ക​ളാ​ണ്.

ജി​ല്ല​യി​ലെ 68 ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ 1314 സീ​റ്റു​ക​ളു​ണ്ട്. ഇ​വ​യി​ല്‍ പ​ട്ടി​ക​ജാ​തി/ വ​ര്‍​ഗം ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​മു​ള്ള സ്ത്രീ​ക​ള്‍​ക്ക് 672 സീ​റ്റു​ക​ള്‍ സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്നു. 177 സീ​റ്റു​ക​ള്‍ പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​നും 100 സീ​റ്റു​ക​ള്‍ പ​ട്ടി​ക​ജാ​തി സ്ത്രീ​ക​ളു​ടെ സം​വ​ര​ണ വി​ഭാ​ഗ​ത്തി​നു​മാ​ണ്. ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ര​ണ്ട് സീ​റ്റു​ക​ളാ​ണ് പ​ട്ടി​ക​വ​ര്‍​ഗ വി​ഭാ​ഗ​ത്തി​ന് സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത്.

ജി​ല്ല​യി​ലെ 11 ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തു​ക​ളി​ല്‍ ആ​കെ സീ​റ്റു​ക​ളു​ടെ എ​ണ്ണം 166 ആ​ണ്. ഇ​വ​യി​ല്‍ പ​ട്ടി​ക​ജാ​തി/ വ​ര്‍​ഗം ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​മു​ള്ള സ്ത്രീ​ക​ള്‍​ക്ക് 85 സീ​റ്റു​ക​ള്‍ സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. 22 സീ​റ്റു​ക​ള്‍ പ​ട്ടി​ക​ജാ​തി​വി​ഭാ​ഗ​ത്തി​നും 11 സീ​റ്റു​ക​ള്‍ പ​ട്ടി​ക​ജാ​തി സ്ത്രീ​ക​ളു​ടെ സം​വ​ര​ണ വി​ഭാ​ഗ​ത്തി​ലു​മാ​ണ്.

ജി​ല്ലാ പ​ഞ്ചാ​യ​ത്തി​ല്‍ 27 സീ​റ്റു​ക​ളാ​ണു​ള്ള​ത്. ഇ​വ​യി​ല്‍ പ​ട്ടി​ക​ജാ​തി/ വ​ര്‍​ഗം ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​മു​ള്ള സ്ത്രീ​ക​ള്‍​ക്ക് 14 സീ​റ്റു​ക​ള്‍ സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്നു. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​നു നാ​ലു സീ​റ്റു​ക​ളും പ​ട്ടി​ക​ജാ​തി സ്ത്രീ​ക​ള്‍​ക്ക് ര​ണ്ടു സീ​റ്റു​ക​ളും സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്.

ജി​ല്ല​യി​ലെ നാ​ലു മു​നി​സി​പ്പാ​ലി​റ്റി​ക​ളി​ല്‍ നി​ന്നാ​യി 135 ഒ​ഴി​വു​ക​ളാ​ണ് തെ​ര​ഞ്ഞെ​ടു​പ്പി​ലൂ​ടെ നി​ക​ത്തേ​ണ്ട​ത്. ഇ​വ​യി​ല്‍ പ​ട്ടി​ക​ജാ​തി/​വ​ര്‍​ഗം ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​മു​ള്ള സ്ത്രീ​ക​ള്‍​ക്കാ​യി 68 സീ​റ്റും പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​ന് 14 സീ​റ്റും സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്. പ​ട്ടി​ക​ജാ​തി​യി​ലു​ള്‍​പ്പെ​ട്ട സ്ത്രീ​ക​ള്‍​ക്ക് മാ​ത്ര​മാ​യി സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്ന​ത് എ​ട്ട് സീ​റ്റു​ക​ളാ​ണ്.

കൊ​ല്ലം കോ​ര്‍​പറേ​ഷ​നി​ല്‍ ആ​കെ 56 സീ​റ്റു​ക​ളാ​ണു​ള്ള​ത്. ഇ​വ​യി​ല്‍ പ​ട്ടി​ക​ജാ​തി/ വ​ര്‍​ഗം ഉ​ള്‍​പ്പെ​ടെ​യു​ള്ള എ​ല്ലാ വി​ഭാ​ഗ​ത്തി​ലു​മു​ള്ള സ്ത്രീ​ക​ള്‍​ക്കാ​യി 28 സീ​റ്റു​ക​ള്‍ സം​വ​ര​ണം ചെ​യ്തി​രി​ക്കു​ന്നു. പ​ട്ടി​ക​ജാ​തി വി​ഭാ​ഗ​ത്തി​നാ​യി നാ​ല് സീ​റ്റും പ​ട്ടി​ക​ജാ​തി​യി​ലു​ള്‍​പ്പെ​ട്ട സ്ത്രീ​ക​ള്‍​ക്ക് ര​ണ്ട് സീ​റ്റു​ക​ളും സം​വ​ര​ണം ചെ​യ്തി​ട്ടു​ണ്ട്.