ഏറനാട് എക്സ്പ്രസിന് പരവൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന്
1592244
Wednesday, September 17, 2025 6:18 AM IST
പരവൂർ: ഏറനാട് എക്സ്പ്രസിന് പരവൂരിൽ സ്റ്റോപ്പ് അനുവദിക്കണമെന്ന് പ്രഭാകരൻ ഫൗണ്ടേഷൻ യോഗം ആവശ്യപ്പെട്ടു. റെയിൽവേ സഹമന്ത്രി ജോർജ് കുര്യൻ പരവൂരിൽ വന്ന് നിവേദനങ്ങൾ വാങ്ങിയപ്പോൾ ഏറനാടിന് പരവൂരിൽ സ്റ്റോപ്പ് അനുവദിക്കാമെന്ന് ഉറപ്പുനല്കിയതാണ്.
ഈ സ്റ്റോപ്പിന് വേണ്ടി മാത്രം10 ഓളം നിവേദനങ്ങളാണ് അന്ന് മന്ത്രിക്ക് നല്കിയത്.നാളിതുവരെയും പരവൂരി െ ന്റ 15 വർഷത്തെ ആവശ്യം റെയിൽവേ അവഗണിക്കുകയാണ്.
പുലർച്ചേ പരവൂരിലൂടെ 4.30 കടന്ന് പോകുന്ന ട്രെയിൻ രാവിലെ 6.15ന് ആലപ്പുഴയിൽ എത്തും. ആലപ്പുഴ മെഡിക്കൽ കോളജിൽ പോകുന്നവർക്കും മറ്റ് ബിസിനസ് ആവശ്യങ്ങൾക്ക് പോകുന്നവർക്കും വലിയ അനുഗ്രഹമായിരിക്കും സ്റ്റോപ്പ് അനുവദിക്കുന്നതിലൂടെലഭിക്കുന്നത്.
കൂടാതെ രാവിലെ 7.15ന് എറണാകുളത്ത് എത്തുന്ന ട്രെയിൻ ഹൈക്കോടതിയിൽ ഉൾപ്പെടെ കേസിന് പോകുന്നതിന് വലിയ അനുഗ്രഹമാണ്. പോകുന്നവർക്ക് ഈ ട്രെയിനിൽ തന്നെ മടങ്ങി വരികയും ചെയ്യാം.
കുറഞ്ഞ ചിലവിൽ സാധാരണക്കാരന് ഇത് വലിയ നേട്ടമായിരിക്കും. സ്ഥലം എം പി ഈ വിഷയത്തിൽ ഇടപെടണമെന്നും യോഗം അഭിപ്രയപ്പെട്ടു. ഡോ. അശോക് ശങ്കറി െ ന്റ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ പാരിപ്പള്ളി ഡേറ്റാ ബിജു , വക്കം മനോജ്, മീനമ്പലം സുധീർ, കൊച്ചുപാലം സന്തോഷ്, പരവൂർ ദുർഗാദാസ്, പരവൂർ സുരേഷ് തുടങ്ങിയവർ പ്രസംഗിച്ചു.