ബിഷപ് ജോസഫ് ഫെർണാണ്ടസ് മഹാനായ ഇടയശ്രേഷ്ഠൻ: ബിഷപ് പോൾ ആന്റണി മുല്ലശേരി
1592245
Wednesday, September 17, 2025 6:18 AM IST
കൊല്ലം: കൊല്ലം രൂപതയെ നീണ്ട 23 വർഷക്കാലം നയിച്ച മഹാനായ ഇടയശ്രേഷ്ഠനാണ് ബിഷപ് ജോസഫ് ജി. ഫെർണാണ്ടസെന്നു രൂപത ബിഷപ് പോൾ ആന്റണി മുല്ലശേരി.
കത്ത്രീഡ്രൽ പള്ളിയിൽ നടന്ന ബിഷപ് ജോസഫ് ജി ഫെർണാണ്ടസിന്റെ ജന്മശതാബ്ദി ആഘോഷ ചടങ്ങ് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു ബിഷപ്. കൊല്ലം രൂപതയുടെ അജപാലന ദൗത്യം കർമ ധീരതയോടെ നിർവഹിച്ച ബിഷപ് ജോസഫ്, ജില്ലയുടെ സാമൂഹിക,സാംസ്കാരിക, മാധ്യമ , ഭൗതീക വിദ്യാഭ്യാസ,
ആരോഗ്യ മേഖലയിൽ വലിയ വളർച്ചയുണ്ടാക്കിയെന്നും ബിഷപ് കൂട്ടിച്ചേർത്തു. ഇടവക വികാരി ഫാ. ക്രിസ്റ്റഫർ ഹെൻട്രി, മോൺ.വിൻസന്റ് മച്ചാഡോ, റവ. ഡോ.അഭിലാഷ് ഗ്രിഹരി, ഫാ. ജോൺ പോൾ, ഫാ. ജെറി ഐസക്ക്, ഫാ. സീയോൺ. ഫാ. സെബാസ്റ്റ്യൻ,
ഫാ. അരുൺ ആറാടൻ, ഫാ. നിഥീഷ് ഗോമസ്, സാജു കുരിശിങ്കൽ, അഡ്വ. ഇ. എമേഴ്സൺ, ലെസ്റ്റർ കാർഡോസ്, റോണാറി ബെറോ, സാലി, സുനിൽ ലോറൻസ്, ആഗ്നസ്, റോണ റിബൈറോ തുടങ്ങിയവർ പ്രസംഗിച്ചു. തുടർന്ന് കത്ത്രീഡൽ പള്ളിയിലെ കബറടത്തിൽ പുഷ്പാർച്ചനയും പ്രത്യേക പ്രാർഥനകളും നടന്നു.