കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തി
1592140
Tuesday, September 16, 2025 10:20 PM IST
അഞ്ചല്‍ : 55 കാരന്റെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി. കുരുവിക്കോണം കുന്നുംപുറം സുജ വിലാസത്തില്‍ അനില്‍കുമാറിന്റെ മൃതദേഹമാണ് കണ്ടെത്തിയത്. തിങ്കളാഴ്ച മുതല്‍ അനില്‍കുമാറിനെ കാണാനില്ലായിരുന്നു.
ചൊവ്വാഴ്ച രാവിലെയോടെ വീടിന് ചേര്‍ന്നുള്ള കിണറിലെ വെള്ളം വറ്റിച്ച് നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റിനുള്ളില്‍ കണ്ടെത്തിയത്. പിന്നീട് അഞ്ചല്‍ പോലീസ് സ്ഥലത്തെത്തി പുനലൂരില്‍ നിന്നുമെത്തിയ ഫയര്‍ഫോഴ്സ് സംഘത്തിന്റെ സഹായത്തോടെ മൃതദേഹം പുറത്തെടുക്കുകയായിരുന്നു. മേല്‍നടപടികള്‍ പൂര്‍ത്തിയാക്കിയ മൃതദേഹം പോസ്റ്റ്മോര്‍ട്ടം നടപടികള്‍ക്കായി പാരിപ്പള്ളി മെഡിക്കല്‍ ആശുപത്രിയിലേക്ക് മാറ്റി.
മരിച്ച അനില്‍കുമാറിന്റെ ഉടമസ്ഥയില്‍ നെടിയറയിലുള്ള വാസ്തു ഈട് വച്ചു സുഹൃത്തുക്കള്‍ ഉറുകുന്നു സര്‍വീസ് സഹകരണ ബാങ്കില്‍ നിന്നും വായ്പ എടുത്തിരുന്നു. ഇതില്‍ മൂന്നേമുക്കാല്‍ ലക്ഷം രൂപയോളം മുടക്കം വന്നതിനെ തുടര്‍ന്നു ബാങ്ക് അധികൃതര്‍ വസ്തു ജപ്തി അടക്കമുള്ള നടപടികളിലേക്കു നീങ്ങുകയും നോട്ടീസ് ഉള്‍പ്പടെ പതിക്കുകയും ചെയ്തിരുന്നു. ഇതിന്റെ മനോവിഷമത്തിൽ ജീവനൊടുക്കിയതാണെന്നും സംശയിക്കുന്നു. അസ്വാഭാവിക മരണത്തിന് കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.