കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് പള്ളിയിൽ കൊൺഫ്രിയ തിരുനാൾ 18 മുതൽ
1592253
Wednesday, September 17, 2025 6:29 AM IST
ചവറ : കോവിൽത്തോട്ടം സെന്റ് ആൻഡ്രൂസ് പള്ളിയിൽ പരിശുദ്ധ ഉപഹാര മാതാവിന്റെ കൊൺഫ്രിയ തിരുനാൾ 18 മുതൽ 28 വരെ നടക്കും.രാവിലെ ഏഴിന് വികാരി ഫാ. ജോസഫ് ഡാനിയേൽ പതാക ഉയർത്തും. തുടർന്നുള്ള ദിവ്യബലിക്ക് മോൺ.വിൻസന്റ് മച്ചാഡോ മുഖ്യകാർമികത്വം വഹിക്കും. റവ.ഡോ. റോൾഡൻ ജേക്കബ് വചന സന്ദേശം നൽകും. തുടർന്ന് പരിശുദ്ധ ഉപഹാര മാതാവി െ ന്റതിരുസ്വരൂപം പരസ്യ വണക്കത്തിനായി പ്രതിഷ്ഠിക്കും.19 മുതൽ 23 വരെയുള്ള ദിവസങ്ങളിൽ രാവിലെ ആറിനും ഉച്ചയ്ക്ക് 12 നും ദിവ്യബലി.
വൈകുന്നേരം 4.30 ന് ജപമാല, ലിറ്റിനി,ദിവ്യബലി, ദിവ്യകാരുണ്യ ആരാധന എന്നിവ ഉണ്ടായിരിക്കും. ഫാ. സൈജു സൈമൺ, ഫാ. മനോജ് ആന്റണി, ഫാ.പോൾ ആന്റണി, ഫാ. ജോസഫ് അംബ്രോസ്. ഫാ. ക്ലീറ്റസ്, ഫാ. ജോളി എബ്രഹാം, ഫാ. മാക്സ് വെൽ ജോസഫ്, ഫാ.അജയകുമാർ, ഫാ.ഡിക്സൺ ആന്റണി, ഫാ. സാജു വിൻസെന്റ് എന്നിവർ കർമ്മങ്ങൾക്ക് നേതൃത്വം നൽകും .
24ന് രാവിലെ ഏഴിനുള്ള ദിവ്യബലിക്ക് ഫാ. നിതിൻ ഫ്രാൻസിസും ഉച്ചയ്ക്ക് 12 നുള്ള ദിവ്യബലിക്ക് ഫാ. റൊമാൻസ് ആന്റണിയും വൈകുന്നേരം 4.30 നുള്ള ദിവ്യബലിക്കും വചനപ്രഘോഷണത്തിനും ഫാ. ഫെലിക്സും നേതൃത്വം നൽകും . 25, 26 തീയതികളിലെ തിരുകർമങ്ങൾക്ക് ഫാ. നിക്കോളസ് , ഫാ. ഫ്രാങ്ക്ളിൻ ഫ്രാൻസിസ്, ഫാ. ആന്റണി ഡിക്രൂസ് എന്നിവർ കാർമികത്വം വഹിക്കും.
26നു രാവിലെ 6.30 ന് ലത്തോർ പ്രദക്ഷിണവും വൈകുന്നേരം നാലിനു സന്തമേശയും നടക്കും. രാത്രി ഏഴിനു ഭക്തിനിർഭരമായ കായൽ പ്രദക്ഷിണം 27ന് രാവിലെഏഴിന് ഇടവകയിലെ കുട്ടികളുടെ പ്രഥമ ദിവ്യകാരുണ്യ സ്വീകരണം നടക്കും.
ദിവ്യബലിക്ക് ഫാ. ബേണി വർഗീസ് മുഖ്യകാർമികത്വം വഹിക്കും. ഫാ.എബിൻ പാപ്പച്ചൻ വചന സന്ദേശം നൽകും . വൈകുന്നേരം 4.30 നുള്ള ആഘോഷമായ വേസ്പരയ്ക്കും ദിവ്യബലിക്കും ഫാ. ആൽഫോൺസ് മുഖ്യകാർമികത്വം വഹിക്കും. ഫാ.ജാക്സൺ ജെയിംസ് വചനപ്രഘോഷണം നടത്തും. തുടർന്ന് ഭക്തിസാന്ദ്രമായ തിരുനാൾ പ്രദക്ഷിണം.
തിരുനാൾ സമാപന ദിനമായ 28ന് രാവിലെ ആറിനു ദിവ്യബലി. രാവിലെ 9.30 നുള്ള ആഘോഷമായ പൊന്തിഫിക്കൽ ദിവ്യബലിക്ക് ബിഷപ്പ് ഡോ.സ്റ്റാൻലി റോമൻ മുഖ്യകാർമികത്വം വഹിക്കും. ഫാ. സെബാസ്റ്റ്യൻ തൊബിയാസ് തിരുനാൾദിന വചന സന്ദേശം നൽകും.
രൂപത ചാൻസിലർ ഫാ. ജോൺ ജെറി ഐസക്ക്, ഇടവക വികാരി ഫാ. ജോസഫ് ഡാനിയൽ എന്നിവർ സഹകാർമ്മികരായിരിക്കും. വൈകുന്നേരം നാലിനു ഫാ. ജോസഫ് ജോൺ കൃതജ്ഞതാ ബലിക്ക് നേതൃത്വം നൽകും .
ഫാ.അഗസ്റ്റിൻ സേവ്യർ വചനപ്രഘോഷണം നടത്തും. തുടർന്ന് കൊടിയിറക്കോട് കൂടി തിരുനാൾ സമാപിക്കുമെന്ന് ഇടവക വികാരി ഫാ. ജോസഫ് ഡാനിയേൽ, തിരുനാൾ പ്രസിദേന്തി നെപ്പോളിയൻ ആന്റണി എന്നിവർ പറഞ്ഞു.