എംഎസ്സി എൽസ-3 കപ്പൽ ഉയർത്താനുള്ള ദൗത്യം ദുഷ്കരം
1592251
Wednesday, September 17, 2025 6:29 AM IST
കൊല്ലം: കൊച്ചി തീരത്തിനടുത്ത് മുങ്ങിയ എംഎസ്സി എൽസ -3 കപ്പൽ ഉയർത്താനും അതിലെ വസ്തുക്കൾ കണ്ടെടുക്കാനുമുള്ള ദൗത്യം ദുഷ്കരം. ഒരു മാസം മുമ്പ് ആരംഭിച്ച ദൗത്യം അധികം മുന്നോട്ട് കൊണ്ടുപോകാനാവാതെ സംഘം നാലാം തവണയും മടങ്ങി. കൊല്ലം തുറമുഖത്തുനിന്ന് രണ്ടു കപ്പലുകളിലായി ഉൾകടലിലേക്കു പുറപ്പെട്ട സംഘമാണ് ഇന്നലെ വീണ്ടും മടങ്ങിയെത്തിയത്. ഉൾകടൽ പ്രക്ഷുബ്ദമായി തുടരുന്നതിനാൽ കാര്യമായ പ്രവർത്തനം സാധ്യമാകുന്നില്ലെന്നാണ് വിലയിരുത്തൽ.
അതേസമയം വെള്ളവും ഡീസലുമടക്കം സമാഹരിക്കാനാണ് കപ്പലുകൾ എത്തിയതെന്നും അധികം വൈകാതെ അവർ കടലിലേക്ക് മടങ്ങുമെന്ന് കൊല്ലം തുറമുഖ അധികൃതർ പറഞ്ഞു.ഇനി എന്ന് അവർ വീണ്ടും കടലിലേക്ക് പോകുമെന്നത് സംബന്ധിച്ചു തീരുമാനമായില്ല. 105 അംഗങ്ങളാണ് സാൽവേജ് സംഘത്തിലുള്ളത്.