പോലീസ് മെഡൽ ജേതാവിനെ ആദരിച്ചു
1592248
Wednesday, September 17, 2025 6:18 AM IST
കൊട്ടിയം : കൊട്ടിയം നിത്യസഹായമാതാ ദേവാലയത്തിൽ നടന്ന വേളാങ്കണ്ണി മാതാവി െ ന്റ തിരുനാൾ സമാപനത്തോട് അനുബന്ധിച്ച് ചേർന്ന ചടങ്ങിൽ മുഖ്യമന്ത്രിയുടെ പോലീസ് മെഡലിന് അർഹനായ വൈ.സാബുവിനെ ഇടവക ആദരിച്ചു.
കൊല്ലം സിറ്റി ഹെഡ് ക്വാർട്ടറിലെ യൂണിറ്റ് സെക്രട്ടറിയും കൊട്ടിയം എൻ എസ് എം ജി എച്ച് എസി ലെ എസ് പി സി ഡ്രിൽ ഇൻസ്ട്രക്ടറുമാണ് ഇടവക അംഗമായ വൈ.സാബു. ഇടവക വികാരി ടോമി കമൻസി െ ന്റ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ ഇടവക ജനങ്ങൾ അദ്ദേഹത്തിന് ആദരവ് അർപ്പിച്ചു.
സഹവികാരി റോബിൻ ടൈറ്റസ്, ഫാ. ആഷ്ലിൻ ആൻധ്രു, ഫാ.ജിൻസൺ ഗ്രിഗറി, കൺവീനർ ഷാജി ബാബു, ടെസി അജിത്ത് എന്നിവരും ചടങ്ങിൽ പങ്കെടുത്തു. ഇടവക അംഗത്തിന്റെ ഈ നേട്ടം എല്ലാവർക്കും അഭിമാനകരമാണെന്ന് ഫാ. ടോമിൻ കമൻസ് പറഞ്ഞു.