ബിഷപ് ജോസഫ് ജി. ഫെർണാണ്ടസിന്റെ ജന്മശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി
1592243
Wednesday, September 17, 2025 6:18 AM IST
കൊല്ലം: ബിഷപ് ജോസഫ് ജി. ഫെർണാണ്ടസിന്റെ ജന്മ ശതാബ്ദി ആഘോഷങ്ങൾക്ക് മുന്നോടിയായി ബിഷപ് ബെൻസിഗർ ആശുപത്രിയിൽ ജോസഫ് പിതാവിനെ അനുസ്മരിച്ച് ദിവ്യബലിയർപ്പണവും പ്രാർത്ഥന ശുശ്രൂഷയും നടന്നു.ആത്മീയാനുഭവങ്ങൾ തേടിയുള്ള നിരന്തര യാത്രയിൽ രോഗി ശുശ്രൂഷയ്ക്ക് വളരെ വലിയ പങ്കുണ്ടെന്ന് തെളിയിച്ച എല്ലാരുടെയും പ്രിയപ്പെട്ട പിതാവായിരുന്ന ജോസഫ് തിരുമേനി എന്ന് ഫാ.ജോൺ ബ്രിട്ടോ അനുസ്മണ പ്രഭാഷണത്തിൽ പറഞ്ഞു.
പണ്ടാരതുരുത്തിലെ കൊച്ചു കുട്ടിയിൽ നിന്ന് ആത്മീയ ലോകത്തി ിെ ന്റ ഔന്നത്യത്തിലേക്കു വളർന്ന് വലുതായി, ബിഷപ് ബൻസിഗർ ആശുപത്രിയുടെ വളർച്ചയുടെ ഭാഗമാവുകയായിരുന്നു ജോസഫ് തിരുമേനി. ബൻസിഗർ ആശുപത്രിയുടെ ഇന്ന് കാണുന്ന എല്ലാ വളർച്ചയും വികാസവും ഏറെ പ്രതേകിച്ച് മില്ലേനിയം ബ്ലോക്കും, ജോസഫ് പിതാവ് ആരോഗ്യ മേഖലയിലൂടെ കൊല്ലം ജനതയ്ക്ക് നൽകിയ സാമൂഹിക സംഭാവനയാണെന്നും ഫാ.ജോൺ ബ്രിട്ടോ കൂട്ടിചേർത്തു.
ജോസഫ് പിതാവി െ ന്റ സ്മരണകളുണർത്തുന്ന ബൻസിഗർ ആശുപത്രിയിൽ നടന്ന ജന്മ ശതാബ്ദി ആഘോഷങ്ങളുടെ മുന്നോടിയായി അനുസ്മരണ സമ്മേളനവും പുഷ്പാർച്ചനയും നടത്തി.
അനുസ്മരണ സമ്മേളനം ആശുപത്രി ഡയറക്ടർ ഫാ. ജോൺ ബ്രിട്ടോ ഉദ്ഘാടനം ചെയ്തു. ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ. ജീനാ മേരി അധ്യക്ഷത വഹിച്ചു. അസോസിയേറ്റ് ഡയറക്ടർ ജെയിംസ്, നഴ്സിംഗ് സൂപ്രണ്ട്' സിസ്റ്റർ സിർളാ മേരി, മെഡിക്കൽ സൂപ്രണ്ട് ഡോ. ജി. മോഹൻ, അസിസ്റ്റന്റ് മെഡിക്കൽ സൂപ്രണ്ട് ഡോ. ബെന്നി ക്ലീറ്റസ് , ബെഞ്ചമിൻ എന്നിവർ പ്രസംഗിച്ചു.