വധശ്രമക്കേസിലെ പ്രതികളെ വെറുതെവിട്ടു
1592644
Thursday, September 18, 2025 6:30 AM IST
കൊല്ലം: വീട്ടിൽ അതിക്രമിച്ചു കയറി കന്പി വടി, വടിവാൾ എന്നീ മാരകായുധങ്ങൾ കൊണ്ട് ആക്രമിച്ച് മാരകമായി പരിക്കേൽപിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചുവെന്ന കേസിലെ പ്രതികളെ വെറുതെവിട്ട് കരുനാഗപ്പള്ളി അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് കോടതി ജഡ്ജി സന്തോഷ്ദാസ് ഉത്തരവായി.
വള്ളികുന്നം ഇലിപ്പക്കുളം മനുലാൽ, അഖിൽദേവ് എന്നിവരെയാണ് വെറുതെ വിട്ടത്. 2015 ഡിസംബറിലാണ് കേസിനസ്പദമായ സംഭവംനടന്നത്. പ്രതികൾക്കുവേണ്ടി അഭിഭാഷകരായ എ. നൗഷാദ്, എം. ഷാനവാസ്,എം. ഇബ്രാഹിംകുട്ടി, കെ.സൈഫുദ്ദീൻ എന്നിവരാണ് ഹാജരായി.